Home> India
Advertisement

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് തികച്ചും ഭരണഘടനാവിരുദ്ധം: പ്രിയങ്ക ഗാന്ധി

തികച്ചും ഭരണഘടനാവിരുദ്ധമായാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്ന് കോണ്‍ഗ്രസ്‌ ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധി.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് തികച്ചും ഭരണഘടനാവിരുദ്ധം: പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: തികച്ചും ഭരണഘടനാവിരുദ്ധമായാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്ന് കോണ്‍ഗ്രസ്‌ ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധി. 

ജനാധിപത്യത്തിന്‍റെ എല്ലാ മര്യാദകളും ലംഘിച്ചായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കമെന്നും ഇത്തരത്തിലുള്ള ഭേദഗതി വരുത്തുമ്പോള്‍ പിന്തുടരേണ്ട ചട്ടങ്ങള്‍ ആര്‍ട്ടിക്കിള്‍ 370 യുടെ കാര്യത്തില്‍ ഉണ്ടായില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ജനാധിപത്യത്തിനായും ഭരണഘടനയ്ക്ക് വേണ്ടിയുമാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നതെന്നും അവര്‍ പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ പ്രിയങ്ക ഗാന്ധി നടത്തിയ ആദ്യ പ്രതികരണമായിരുന്നു ഇത്.

വിഷയത്തില്‍ കോണ്‍ഗ്രസില്‍ തന്നെ ഭിന്നാഭിപ്രായങ്ങള്‍ ഉടലെടുത്തിരുന്നു. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ച പശ്ചാത്തലത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം പുറത്ത് വരുന്നത്. 

 

 

Read More