Home> India
Advertisement

'വിഷയം വിശദമായി കേള്‍ക്കണം...' , അര്‍ണബ് ഗോസ്വാമിയുടെ ഹര്‍ജി നാളത്തേക്ക് മാറ്റി

വിഷയം വിശദമായി കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ചുകൊണ്ട് റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ (Arnab Goswami)ഹര്‍ജി ബോംബെ ഹൈക്കോടതി (High Court) നാളത്തേക്ക് മാറ്റി.

'വിഷയം വിശദമായി കേള്‍ക്കണം...' , അര്‍ണബ് ഗോസ്വാമിയുടെ ഹര്‍ജി നാളത്തേക്ക് മാറ്റി

Mumbai: വിഷയം വിശദമായി കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ചുകൊണ്ട്  റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ  (Arnab Goswami)ഹര്‍ജി ബോംബെ ഹൈക്കോടതി (High Court) നാളത്തേക്ക് മാറ്റി.  

വെള്ളിയാഴ്ച 3 മണിയ്ക്ക് ഹൈക്കോടതി  ഹര്‍ജിയില്‍  വാദം കേള്‍ക്കും.   വിഷയത്തില്‍ വിശദമായി കേള്‍ക്കണം എന്നഭിപ്രായപ്പെട്ട കോടതി, മഹാരാഷ്ട്ര സര്‍ക്കാരിനെയും പരാതി നല്കിയ അദ്ന്യ നായിക്കിനെയും വിശദമായി കേട്ട ശേഷം ഹര്‍ജിയില്‍ തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കി.  പോലീസ് തന്നെ ആക്രമിച്ച്‌ പരിക്കേല്‍പിച്ചെന്ന അര്‍ണര്‍ബിന്‍റെ ആരോപണം മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കോടതി തള്ളി. 

അതേസമയം,  പരാതിക്കാരെക്കൂടി എതിര്‍കക്ഷിയാക്കി ഹര്‍ജിയില്‍ മാറ്റം വരുത്താന്‍ ബോംബെ ഹൈക്കോടതി അര്‍ണബിന് അനുമതിയും  നല്‍കിയിട്ടുണ്ട്.  

ജഡ്ജിയുടെ അനുമതി ഇല്ലാതെയാണ് ആത്മഹത്യപ്രേരണ കേസില്‍ മഹാരാഷ്ട്ര പോലീസ്  പുനരന്വേഷണം ആരംഭിച്ചതെന്നും കേസ് നേരത്തെ അവസാനിച്ചപ്പോള്‍ പരാതിക്കാര്‍ എതിര്‍ത്തിരുന്നില്ലെന്നും അര്‍ണബിന്‍റെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. 
 
കഴിഞ്ഞ ദിവസമാണ്  ആത്മഹത്യ പ്രേരണ കുറ്റത്തിന്   മഹാരാഷ്ട്ര  പോലീസ്  അര്‍ണാബ് ഗോസ്വാമിയെ അറസ്റ്റ്  ചെയ്തത്.   ഇന്നലെ അലിബാഗ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അര്‍ണബിനെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.

Also read: അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ്, മഹാരാഷ്ട്ര പോലീസിന് നന്ദി പറഞ്ഞ് നായ്ക്കിന്‍റെ കുടുംബം

ആത്മഹത്യ പ്രേരണ കുറ്റത്തോടൊപ്പം, കസ്റ്റഡിയിലെടുക്കാന്‍ വീട്ടിലെത്തിയ പോലീസ് സംഘത്തിലെ വനിത ഓഫീസറോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലും അര്‍ണബിനെതിരെ കേസെടുത്തിട്ടുണ്ട്. IPC സെക്ഷന്‍ 353, 504,506,34 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

Read More