Home> India
Advertisement

Shirur landslide: അര്‍ജുനും ലോറിയും പുഴയില്‍? നിര്‍ണായക സിഗ്നല്‍ ലഭിച്ചു

Rescue operations for Arjun on day 9:‌ അർജുൻ ഉണ്ടായിരുന്ന ലോറിയെ സംബന്ധിച്ച നിര്‍ണായക സിഗ്നല്‍ നേവിയുടെ റാഫ്ടിംഗ് ടീമിന് ലഭിച്ചു.

Shirur landslide: അര്‍ജുനും ലോറിയും പുഴയില്‍? നിര്‍ണായക സിഗ്നല്‍ ലഭിച്ചു

ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെയും ലോറിയെയും സംബന്ധിച്ച നിര്‍ണായക സിഗ്നല്‍ ലഭിച്ചു. തീരത്തോട് ചേര്‍ന്ന പുഴയിലാണ് ശക്തമായ സിഗ്നല്‍ ലഭിച്ചിരിക്കുന്നത്. നേവിയുടെ റാഫ്ടിംഗ് ടീമിനാണ് സിഗ്നല്‍ ലഭിച്ചത്. എക്‌സ്‌കവേറ്ററിന് ബെഡ് ഒരുക്കി വെള്ളത്തിലിറക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. 

ദുരന്ത സമയത്ത് റോഡരികിലുണ്ടായിരുന്ന കടയുടെ പിൻഭാഗത്തായാണ് ശക്തമായ സിഗ്നൽ ലഭിച്ചിരിക്കുന്നത്. പുഴയുടെ തീരത്ത് നടത്തിയ പരിശോധനയിൽ ഒരു കയർ കണ്ടെത്തിയിരുന്നു. ഇത് ലോറിയിൽ തടി കെട്ടിവെച്ചിരുന്ന ലോറിയുടേതാണെന്ന സൂചനകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡ പുഴയിൽ ഒരു ട്രക്ക് കണ്ടെത്തി എന്ന വിവരം സ്ഥിരീകരിച്ചിരിക്കുകയാണ്. എക്സിലൂടെയാണ് റവന്യൂ മന്ത്രി ഇക്കാര്യം അറിയിച്ചത്. അർജുൻറെ ട്രക്ക് കണ്ടെത്തിയെന്ന് ജില്ലാ പൊലീസ് മേധാവിയും സ്ഥിരീകരിച്ചിട്ടുണ്ട്.

ALSO READ: ട്രക്ക് കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി; ബൂം എക്സ്കവേറ്റർ ഉപയോ​ഗിച്ച് ഉടൻ കരയ്ക്കെത്തിക്കും

എത്രയും വേഗം ട്രക്ക് വെള്ളത്തിനടിയിൽ നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നത്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. ശക്തമായ മഴയും കാറ്റും ഉണ്ടെങ്കിലും അതിനെയെല്ലാം മറികടന്ന് കൊണ്ടുള്ള രക്ഷാപ്രവർത്തനമാണ് പുരോഗമിക്കുന്നത്. ബൂം എക്സ്കവേറ്റർ  ഉപയോഗിച്ച് ട്രക്ക് കരയ്ക്ക് എത്തിക്കാനാണ് ശ്രമം. നാവികസേനയുടെ ഡീപ് ഡൈവർമാർ തിരച്ചിൽ ആരംഭിച്ചു കഴിഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More