Home> India
Advertisement

ഡല്‍ഹി മുഖ്യന് മാപ്പു നല്‍കി കേന്ദ്ര ധനമന്ത്രി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ഇനി ആശ്വസിക്കാം. അവസാനം ഡല്‍ഹി മുഖ്യന്‍റെ മാപ്പപേക്ഷ കേന്ദ്ര ധനമന്ത്രി കൈക്കൊണ്ടു.

ഡല്‍ഹി മുഖ്യന് മാപ്പു നല്‍കി കേന്ദ്ര ധനമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ഇനി ആശ്വസിക്കാം. അവസാനം ഡല്‍ഹി മുഖ്യന്‍റെ മാപ്പപേക്ഷ കേന്ദ്ര ധനമന്ത്രി കൈക്കൊണ്ടു.

കേജരിവാളിന്‍റെ മാപ്പപേക്ഷ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ കേജരിവാളിനെതിരായ അപകീര്‍ത്തിക്കേസ് ധനമന്ത്രി ജെയ്റ്റ്‌ലി പിന്‍വലിച്ചേക്കുമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. രണ്ടു കേസുകളിലായി ഇരുപത് കോടി രൂപയാണ് ജെയ്റ്റ്‌ലി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നത്. ഡല്‍ഹി ക്രിക്കറ്റ്​ അസോസിയേഷന്‍ പ്രസിഡന്‍റായിരിക്കെ ​ജെയ്​റ്റ്​ലി വന്‍ അഴിമതി നടത്തിയെന്നായിരുന്നു കേജരിവാളിന്‍റെ ആരോപണം. 

നേരത്തെ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്​കരിയോടും ​കെജ്​രിവാള്‍ മാപ്പ്​ ചോദിച്ചിരുന്നു. തുടര്‍ന്ന്​ ഗഡ്​കരി കെജ്​രിവാളിനെതിരായ അപകീര്‍ത്തി കേസ്​ പിന്‍വലിച്ചിരുന്നു. 

കേജരിവാളിനെതിരെ അപകീര്‍ത്തി കേസ്​ നല്‍കിയ ശിരോമണി അകാലിദള്‍ നേതാവ്​ ബിക്രം സിംഗ്​, മുന്‍ രാഷ്​ട്രപതി പ്രണബ് മുഖര്‍ജി എന്നിവര്‍ മാപ്പപേക്ഷ സ്വീകരിച്ച്‌ വിട്ടുവീഴ്ചക്ക് തയാറായിരുന്നു. എന്നാല്‍ ജെയ്റ്റ്‌ലിയുടെ നിലപാടില്‍ മാറ്റമില്ലായിരുന്നു. കഴിഞ്ഞ മാസം കെജരിവാള്‍ മൂന്ന് തവണയാണ് അരുണ്‍ ജെയ്റ്റ്‌ലിയോട് മാപ്പപേക്ഷ നടത്തിയത്​.

കേജരിവാളിനെക്കൂടാതെ ആം ആദ്മി നേതാക്കളായ സഞ്ജയ് സിംഗ്​, അശുതോഷ് കുമാര്‍ വിശ്വാസ്, ദീപക്, രാഘവ് ചദ്ധ എന്നിവര്‍ക്കെതിരെയും ജെയ്റ്റ്‌ലി കേസ് കൊടുത്തിരുന്നു.

അതേസമയം, അപകീര്‍ത്തിക്കേസ് നിയമപരമായി നേരിടുന്നതിന് ആം ആദ്മി പാര്‍ട്ടിയ്ക്ക് പണമില്ല എന്ന് പാര്‍ട്ടി വക്താവ് അഭിപ്രായപ്പെട്ടു. ഇത്തരം കാര്യങ്ങളില്‍ നിന്നും അകന്ന് വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്ന് വക്താവ് വെളിപ്പെടുത്തി.

അതേസമയം, പാര്‍ട്ടിയിലെ കുറച്ച് നേതാക്കള്‍ മുഖ്യമന്ത്രിയുടെ നീണ്ട മാപ്പപേക്ഷയോട് യോജിക്കുന്നില്ല. മജിതിയയോട് മാപ്പപേക്ഷിച്ചതിന് പാര്‍ട്ടിയില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ ഇത്തരം പ്രവൃത്തികള്‍ പാര്‍ട്ടി പ്രവര്‍ത്തകരെ നിരാശരാക്കുമെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. 

 

Read More