Home> India
Advertisement

CAA: ഡല്‍ഹിയില്‍ പ്രതിഷേധം കനക്കുന്നു, 5 മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യം മുഴുവന്‍ വ്യാപിക്കുകയാണ്. വിവിധയിടങ്ങളില്‍ സംഘര്‍ഷം നടന്നതായി റിപ്പോര്‍ട്ട് ഉണ്ട്. രാജ്യ തലസ്ഥാനത്തും വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. കിഴക്കന്‍ ഡല്‍ഹിയിലെ സീലാംപൂരില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി.

CAA: ഡല്‍ഹിയില്‍ പ്രതിഷേധം കനക്കുന്നു, 5 മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യം മുഴുവന്‍ വ്യാപിക്കുകയാണ്. വിവിധയിടങ്ങളില്‍ സംഘര്‍ഷം നടന്നതായി റിപ്പോര്‍ട്ട് ഉണ്ട്. രാജ്യ തലസ്ഥാനത്തും വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. കിഴക്കന്‍ ഡല്‍ഹിയിലെ സീലാംപൂരില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി.

ഉച്ചയ്ക്ക് ശേഷമാണ് സംഘര്‍ഷ വാര്‍ത്തകള്‍ പുറത്തു വന്നത്. ഡല്‍ഹിയിലെ സീല൦പൂരിലാണ് പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടിയത്. പ്രതിഷേധക്കാരെ മുന്നോട്ട് പോകാന്‍ അനുവദിക്കാതെ തടഞ്ഞതോടെയാണ് പോലീസും സമരക്കാരും തമ്മില്‍ സീലംപൂർ ചൗക്കില്‍ ഏറ്റുമുട്ടലുണ്ടായത്. 

വലിയൊരു വിഭാഗം പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെ സംഘര്‍ഷം രൂക്ഷമായത്. സീലംപൂരില്‍നടന്ന പ്രതിഷേധം അക്രമാസക്തമായതോടെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സമരക്കാര്‍ പോലീസ് സ്റ്റേഷനു തീയിടുകയും ബസുകള്‍ക്കും വാഹനങ്ങളും നേരെ കല്ലെറിയുകയും ചെയ്തു. പ്രകോപിതരായ പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷന് തീവെച്ചതോടെ പൊലീസ് പ്രദേശത്ത് ഫ്ലാഗ് മാർച്ച് നടത്തി. സംഭവത്തില്‍ നിരവധി പേര്‍ക്കു പരുക്കേറ്റെന്നാണു റിപ്പോര്‍ട്ട്.  
പോലീസുകാരെ സമരക്കാര്‍ കല്ലെറിഞ്ഞു. സീലംപൂരിലെ പ്രക്ഷോഭത്തില്‍ 2 പോലീസുകാര്‍ക്കു പരുക്കേറ്റു.

ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രതിഷേധം ആരംഭിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥിതിഗതികള്‍ നിരീക്ഷിക്കാൻ ഡല്‍ഹി പൊലീസ് ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. 

Read More