Home> India
Advertisement

കനത്ത മഴ, പൊടിക്കാറ്റ്; അതീവജാഗ്രതാ നിർദ്ദേശം നല്‍കി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

: കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഉത്തരേന്ത്യയില്‍ വൈകുന്നേരത്തോടെ കനത്ത മഴയും പൊടിക്കാറ്റുമാണ്. കമഴക്കെടുതി മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും ഈ മഴക്കെടുതിയുടെ പിടിയിലാണ്.

കനത്ത മഴ, പൊടിക്കാറ്റ്; അതീവജാഗ്രതാ നിർദ്ദേശം നല്‍കി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ന്യൂഡല്‍ഹി: : കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഉത്തരേന്ത്യയില്‍ വൈകുന്നേരത്തോടെ കനത്ത മഴയും പൊടിക്കാറ്റുമാണ്.   കമഴക്കെടുതി മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും ഈ മഴക്കെടുതിയുടെ പിടിയിലാണ്. 

ഉത്തരേന്ത്യയില്‍ 48 മണിക്കൂര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം. ഉത്തര്‍പ്രദേശില്‍ കനത്ത മഴയ്ക്കും ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും പൊടിക്കാറ്റ് അതിശക്തവുമാകുമെന്നാണ് മുന്നറിയിപ്പ്. കൂടാതെ ഉത്തരേന്ത്യയിൽ അടുത്ത അഞ്ച് ദിവസവും സമാനമായ സാഹചര്യമാണുള്ളതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 

അതേസമയം, കനത്ത മഴയിലും, പൊടിക്കാറ്റിലും ഇതുവരെ മരിച്ചവരുടെ എണ്ണം 127 ആയി. ബുധനാഴ്ച രാത്രിയുണ്ടായ അതിശക്തമായ പൊടിക്കാറ്റിലും മഴയിലുമാണ് ഉത്തരേന്ത്യയിൽ കനത്ത നാശമുണ്ടായത്.
മരങ്ങൾ കടപുഴകി വീടുകൾക്ക് മുകളിലേക്ക് വീണാണ് മരണങ്ങളിൽ ഏറെയും സംഭവിച്ചത്. ഉത്തർപ്രദേശിൽ ഇതുവരെ 73 പേരും രാജസ്ഥാനിൽ 36 പേരുമാണ് മരിച്ചത്. പലയിടത്തും വൈദ്യുതി ബന്ധം പൂര്‍ണമായി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. വീടിനുള്ളില്‍ ഉറങ്ങി കിടന്നവരാണ് അപകടത്തില്‍ പെട്ട കൂടുതല്‍ പേരും. വീടിന്‍റെ മേല്‍ക്കൂര ഇടിഞ്ഞാണ് പലരും മരിച്ചത്.  

മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉത്തർപ്രദേശ് രാജസ്ഥാൻ സർക്കാരുകൾ 4 ലക്ഷം വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതബാധിതർക്ക് അടിയന്തിര സഹായമെത്തിക്കാൻ യുപി മുഖ്യമന്ത്രി യോഗി ആതിത്യനാഥ് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.  

ചുഴലിക്കാറ്റിലും മിന്നലിലും നിരവധി വീടുകള്‍ തകരുകയും മരങ്ങള്‍ പിഴുതു പോവുകയും ചെയ്തിട്ടുണ്ട്. പൊടിക്കാറ്റിന് ശമനം ഉണ്ടാകുന്നതു വരെ ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

 

Read More