Home> India
Advertisement

ആന്ധ്ര പ്രത്യേക പദവി: ചന്ദ്രബാബു നായിഡുവിന്‍റെ നിരാഹാര സമരം തുടങ്ങി

 ആന്ധ്ര പ്രത്യേക പദവി: ചന്ദ്രബാബു നായിഡുവിന്‍റെ നിരാഹാര സമരം തുടങ്ങി

വിജയവാഡ: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു ഇന്ന് നിരാഹാര സമരം നടത്തുകയാണ്. 

ഇന്ന് നായിഡുവിന്‍റെ പിറന്നാള്‍ ആണെന്നത് കൂടി ശ്രദ്ധേയമാണ്. രാവിലെ 7 മണിക്ക് ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിലാണ് നിരാഹാര സമരം ആരംഭിച്ചത്. വൈകീട്ട് 7 മണിവരെയാണ് സമരം. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കുന്നതിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുക ലക്ഷ്യമാണ്‌ നായിഡുവിന്റെത്.

ധര്‍മ്മ പോരാട്ട ദീക്ഷ അതായത് നീതിക്ക് വേണ്ടിയുള്ള പോരാട്ടം എന്നാണ് നിരാഹാര സമരത്തെ വിശേഷിപ്പിക്കുന്നത്. തിങ്കളാഴ്ചയാണ് നായിഡുവിന്‍റെ മന്ത്രിസഭ നിരാഹാരസമരം തീരുമാനിച്ചത്. സംസ്ഥാനത്തെ ഓരോ ജില്ലകളിലേ മന്ത്രിമാരും നിരാഹാരസമരമിരിക്കുന്നുണ്ട്. മറ്റ് രാഷ്ട്രീയനേതാക്കളും ആന്ധ്രയുടെ പ്രത്യേക പദവിയെന്ന ആവശ്യമുന്നയിച്ച് പ്രതിഷേധങ്ങള്‍ നടത്തുന്നുണ്ട്. 

ബജറ്റ് പ്രഖ്യാപനത്തില്‍ ആന്ധ്രയെ കേന്ദ്രം അവഗണിച്ചതായാണ് ടിഡിപിയുടെ ആരോപണം. ഇതേ തുടര്‍ന്ന് നായിഡുവിന്‍റെ നേതൃത്വത്തിലുള്ള തെലുങ്കു ദേശം പാര്‍ട്ടി (ടിഡിപി) എന്‍ഡിഎ വിട്ടിരുന്നു. മാര്‍ച്ച് 8ന് രണ്ട് ടിഡിപി മന്ത്രിമാര്‍ മോദി മന്ത്രസഭയില്‍ നിന്ന് രാജിവെച്ചിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവും സയന്‍സ് ആന്‍ഡ് ടെക്‌നോളജി മന്ത്രി വൈഎസ് ചൗധരിയുമാണ് കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച് പുറത്തുവന്നത്.

Read More