Home> India
Advertisement

Andhra Flood | വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കി

വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു

Andhra Flood | വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കി

അമരാവതി: ആന്ധ്രാപ്രദേശിൽ കനത്ത മഴയും (Heavy rain) വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ വിവിധ ട്രെയിൻ സർവീസുകൾ (Train service) റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ആലപ്പുഴ-ധൻബാദ് ബൊക്കാറോ എക്‌സ്പ്രസ്, തിരുനെൽവേലി-ബിലാസ്പൂർ സൂപ്പർ ഫാസ്റ്റ്, നാഗർകോവിൽ-മുംബൈ എക്‌സ്പ്രസ്, കൊച്ചുവേളി-ഗോരഖ്പൂർ രപ്തിസാഗർ എക്‌സ്പ്രസ്, തിരുവനന്തപുരം-സെക്കന്ദരാബാദ് എക്‌സ്പ്രസ്, എറണാകുളം-ടാറ്റാ നഗർ എക്‌സ്പ്രസ്, ടാറ്റാ നഗർ-എറണാകുളം എക്‌സ്പ്രസ് എന്നീ സർവീസുകളാണ് റദ്ദാക്കിയത്.

അതേസമയം, ആന്ധ്രപ്രദേശിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം 24 ആയി. കഴിഞ്ഞ ദിവസം മൂന്നുനില കെട്ടിടം തകർന്ന് രണ്ട് കുട്ടികൾ മരിച്ചു. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിലാണ് അപകടം ഉണ്ടായത്. മൂന്ന് ബസുകൾ ഒഴുക്കിൽപ്പെട്ട് 12 പേർ മരിച്ചിരുന്നു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി പേരെ കാണാതായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ALSO READ: Idukki dam | ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; നിലവിലെ ജലനിരപ്പ് 2400.06 അടി

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തെത്തുടർന്നാണ് ആന്ധ്രയുടെ കിഴക്കൻ ജില്ലകളിൽ വെള്ളപ്പൊക്കം രൂക്ഷമായത്. തിരുപ്പതിക്ഷേത്രത്തിനു സമീപത്തുള്ള നാലുതെരുവുകളും വെള്ളത്തിലായി. തിരുപ്പതി ക്ഷേതം ഒറ്റപ്പെട്ടു.

നിരവധി തീർഥാടകരാണ് കുടുങ്ങിക്കിടന്നത്. തിരുപ്പതിയുടെ പ്രാന്തപ്രദേശത്തുള്ള സ്വർണമുഖി നദി കരകവിഞ്ഞൊഴുകുകയാണ്. ജലസംഭരണികൾ നിറഞ്ഞൊഴുകി. വിവിധയിടങ്ങളിലായി നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ കൂടുതൽ ടീം രക്ഷാപ്രവർത്തനത്തിനെത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More