Home> India
Advertisement

Viral Video: ഇത് കാറാണോ ​ഗേറ്റാണോ; രസകരമായ വീഡിയോ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര

Viral Video: മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനായ ആനന്ദ് മഹീന്ദ്ര ക്രിയാത്മകവും നൂതനവുമായ വീഡിയോകൾ പതിവായി പങ്കുവയ്ക്കുന്നത് കാണാം. വളരെ വ്യത്യസ്തമായ ഒരു പ്രവേശന കവാടത്തിന്റെ വീഡിയോയാണ് അദ്ദേഹം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

Viral Video: ഇത് കാറാണോ ​ഗേറ്റാണോ; രസകരമായ വീഡിയോ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര

വൈറൽ വീഡിയോ: വ്യവസായി ആനന്ദ് മഹീന്ദ്ര തന്റെ ട്വിറ്ററിൽ പതിവായി പോസ്റ്റുകളും വീഡിയോകളും പങ്കിടാറുണ്ട്. ഒമ്പത് ദശലക്ഷം പേരാണ് അദ്ദേഹത്തെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നത്. അദ്ദേഹം പങ്കുവയ്ക്കുന്ന പല വീഡിയോകളും രസകരവും ആളുകളെ പ്രചോദിപ്പിക്കുന്നതുമാണ്. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനായ ആനന്ദ് മഹീന്ദ്ര ക്രിയാത്മകവും നൂതനവുമായ വീഡിയോകൾ പതിവായി പങ്കുവയ്ക്കുന്നത് കാണാം. വളരെ വ്യത്യസ്തമായ ഒരു പ്രവേശന കവാടത്തിന്റെ വീഡിയോയാണ് അദ്ദേഹം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

4,63,000-ൽ അധികം പേർ വീഡിയോ കണ്ടു. 17,000 ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. “ഈ വ്യക്തി ഇവയിൽ ഏതാണ്: 1) ഒരു കാർ പ്രേമിയാണോ? 2) തന്റെ വീട്ടിൽ ആരും പ്രവേശിക്കരുതെന്ന് ആ​ഗ്രഹിക്കുന്ന ഒരു അന്തർമുഖൻ? 3) നൂതനമായ നർമ്മബോധമുള്ള ആരെങ്കിലും? 4) മുകളിൽ പറഞ്ഞവയെല്ലാം?" എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്.

ALSO READ: Viral Video: ഇരയും വേട്ടക്കാരനും; മുതലയും ചീറ്റപ്പുലിയും തമ്മിലുള്ള പോരാട്ടം

വീഡിയോയിൽ, ഒരു വലിയ കറുത്ത ഗേറ്റ് തുറക്കുന്നത് കാണാം. അതിനൊപ്പം തന്നെ ഒരു കാറും നീങ്ങുന്നുണ്ട്. ​ഗേറ്റിൽ കാറിന്റെ ബോഡി ഘടിപ്പിച്ചിരിക്കുന്നത് കാണാം. ​ഗേറ്റ് നീക്കുമ്പോൾ കാറിന്റെ ചക്രങ്ങൾ ഉരുളുന്നത് കാണാം. ഗേറ്റ് തുറന്നിരുന്ന ആൾ കാറിന്റെ ഡോർ തുറന്ന് അകത്ത് പ്രവേശിച്ചു. "ഇത് ഓട്ടോമാറ്റിക് ഗേറ്റ് ആണ്," ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. "വളരെ വ്യത്യസ്തനായ കാർ പ്രേമി.... അവന്റെ പുഞ്ചിരി ഒരു അന്തർമുഖനാകാൻ കഴിയാത്തത്ര വിശാലമാണ്… അദ്ദേഹത്തിന് വളരെയധികം നർമ്മബോധമുണ്ട്! മറ്റൊരു ഉപയോക്താവ് എഴുതി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More