Home> India
Advertisement

കശ്മീര്‍ ലക്ഷ്യമിട്ട് അമിത് ഷാ; സംവരണ ബില്‍ ഇന്ന് ലോക്സഭയില്‍

ജമ്മു-കശ്മീര്‍ സംവരണ ബില്‍ ഇന്ന് ലോക്സഭയില്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ബില്ല് അവതരിപ്പിക്കും.

കശ്മീര്‍ ലക്ഷ്യമിട്ട് അമിത് ഷാ; സംവരണ ബില്‍ ഇന്ന് ലോക്സഭയില്‍

ന്യൂഡല്‍ഹി: ജമ്മു-കശ്മീര്‍ സംവരണ ബില്‍ ഇന്ന് ലോക്സഭയില്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ബില്ല് അവതരിപ്പിക്കും. 

ജമ്മു-കശ്മീര്‍ അന്താരാഷ്ട്ര അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ക്ക് സംവരണം ഉറപ്പ് വരുത്തുന്ന ഭേദഗതി ബില്ലാണ് ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കുക. നിയന്ത്രണ രേഖയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ സംവരണമുള്ളത്. 

കൂടാതെ, കശ്മീരിലെ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നിലനിര്‍ത്താനുള്ള തീരുമാനത്തിന് അംഗീകാരം തേടിയുള്ള പ്രമേയവും ഇന്ന് സഭയുടെ പരിഗണനയ്ക്ക് വരും. പ്രമേയത്തിന് പാര്‍ലമെന്‍റിന്‍റെ ഇരു സഭകളുടെയും അംഗീകാരം ആവശ്യമാണ്.

ഈ മാസം തുടക്കത്തില്‍, ജമ്മു-കശ്മീരിലെ രാഷ്ട്രപതി ഭരണം ആറുമാസത്തേക്ക് നീട്ടാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. 6 മാസ കാലാവധി ആരംഭിക്കുന്നത് ജൂലൈ 3നാണ്. 

ജമ്മു-കശ്മീരില്‍ നിലവിലുള്ള സ്ഥിതിഗതികളെപ്പറ്റി ജമ്മു-കശ്മീർ ഗവർണർ സത്യപാൽ മാലിക് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് സർക്കാർ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്.

 

Read More