Home> India
Advertisement

അമിത് ഷായും അരുണ്‍ ജെയ്റ്റലിയും അപ്പോളോ ആശുപത്രിയില്‍ ജയലളിതയെ സന്ദര്‍ശിച്ചു

ചെന്നൈ: കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്​റ്റ്​ലിയും ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്​ ഷായും ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ കഴിയുന്ന തമിഴ്​നാട്​ മുഖ്യമന്ത്രി ജയലളിതയെ സന്ദർശിച്ചു. ബുധനാഴ്​ച ചെന്നൈയിലെത്തിയ ജെയ്​റ്റ്​ലിയും അമിതാ ഷായും രാഷ്​ട്രീയ പരിപാടികളിലോ ചടങ്ങിലോ പ​ങ്കെടുക്കില്ല.

അമിത് ഷായും അരുണ്‍ ജെയ്റ്റലിയും അപ്പോളോ ആശുപത്രിയില്‍ ജയലളിതയെ സന്ദര്‍ശിച്ചു

ചെന്നൈ : ചെന്നൈ: കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്​റ്റ്​ലിയും ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്​ ഷായും ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ കഴിയുന്ന തമിഴ്​നാട്​ മുഖ്യമന്ത്രി ജയലളിതയെ സന്ദർശിച്ചു. ബുധനാഴ്​ച ചെന്നൈയിലെത്തിയ ജെയ്​റ്റ്​ലിയും അമിതാ ഷായും രാഷ്​ട്രീയ പരിപാടികളിലോ ചടങ്ങിലോ പ​ങ്കെടുക്കില്ല.

ഇതിനിടെ മുഖ്യമന്ത്രിയുടെ താല്‍ക്കാലിയ ചുമതല ഒ. പനീര്‍ശെല്‍വത്തിന് കൈമാറികൊണ്ട് ഇന്നലെ രാത്രി ഗവര്‍ണറുടെ ഓഫീസ് വാര്‍ത്താ ക്കുറിപ്പ് പുറത്തിറക്കിയിരുന്നു. സംസ്ഥാനത്ത് ഭരണസ്തംഭനം എന്ന പരാതി ശക്തമായതിന് പിന്നാലെയാണ് ഗവര്‍ണറുടെ നടപടി. മുഖ്യമന്ത്രി കൈകാര്യം ചെയ്തിരുന്ന ആഭ്യന്തരം അടക്കമുള്ള വകുപ്പുകളുടെ ചുമതലയാണ് പനീര്‍സെല്‍വത്തിന് നല്‍കിയിരിക്കുന്നത്.

അതേസമയം, ആശുപത്രി വാസം ഇരുപതാം ദിവസം പിന്നിടുമ്പോഴും മുഖ്യമന്ത്രിയുടെ ആരോഗ്യ നിലയെ കുറിച്ച് ആശുപത്രി അധികൃതരില്‍നിന്ന് പുതിയ വാര്‍ത്താകുറിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല. ആരോഗ്യ നിലയില്‍ മാറ്റമില്ലാതെ തുടരുകയാണെന്നാണ് അപ്പോളോ ആശുപത്രി അവസാനമിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. 

ജയലളിത അതിതീവ്ര വിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരന്തര നിരീക്ഷണത്തില്‍ തുടരുകയാണ്. ആരോഗ്യനില അനുസരിച്ച് ശ്വസന സഹായി ക്രമീകരിക്കുന്നുണ്ട്. അണുബാധ നിയന്ത്രിക്കാനുള്ള ചികിത്സകള്‍ പുരോഗമിക്കുകയാണ്. 

Read More