Home> India
Advertisement

ചെന്നൈയിൽ അമേരിക്കൻ സ്വാതന്ത്ര്യ ദിനാഘോഷം: ശക്തമായ യുഎസ്-ഇന്ത്യ ബന്ധത്തെ പുകഴ്ത്തി യുഎസ് അംബാസഡർ

US Independence Day : 1776 ജൂലൈ നാലിനാണ് അമേരിക്ക സ്വതന്ത്ര രാജ്യമാകുന്നത്.

ചെന്നൈയിൽ അമേരിക്കൻ സ്വാതന്ത്ര്യ ദിനാഘോഷം: ശക്തമായ യുഎസ്-ഇന്ത്യ ബന്ധത്തെ പുകഴ്ത്തി യുഎസ് അംബാസഡർ

ചെന്നൈ: അമേരിക്കയുടെ 247-ാം സ്വാതന്ത്ര്യ വാർഷികാഘോഷം ചെന്നൈയിലുള്ള യുഎസ് കോൺസുലേറ്റിൽ വെച്ച് ജൂൺ 15 വ്യാഴാഴ്ച സംഘടിപ്പിച്ചു. വാർഷികാഘോഷത്തിൽ ഇന്ത്യയിലെ യുഎസ് സ്റ്റേറ്റ്സ് അംബാസഡർ എറിക് ഗാർസെറ്റി അധ്യക്ഷനായി. ഇന്ത്യയിലെ യുഎസ് അംബാസഡറായി ചുമതലയേറ്റെടുത്തതിന് ശേഷം ഗാർസെറ്റിയുടെ ആദ്യ ചെന്നൈ സന്ദർശനമാണിത്. ഫോർത്ത് ഓഫ് ജൂലൈ എന്ന പേരിലും അറിയപ്പെടുന്ന അമേരിക്കൻ സ്വാതന്ത്ര്യദിനം 1776 ജൂലൈ നാലിന് നടന്ന സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ഓർമ്മ പുതുക്കലാണ്.

ഇൻഡോ-പസിഫിക്, ലിംഗസമത്വം, നവീന സാങ്കേതികവിദ്യ, ബഹിരാകാശം, കാലാവസ്‌ഥാ വ്യതിയാനം എന്നിങ്ങനെ വിവിധ മേഖലകളിൽ നടന്നു വരുന്ന യു.എസ്.-ഇന്ത്യ സഹകരണം എടുത്ത് കാട്ടിയ സ്വാതന്ത്ര്യ വാർഷികാഘോഷം ഇരു രാജ്യങ്ങളിൽ തമ്മിലുള്ള ബന്ധങ്ങളുടെ പ്രാധാന്യവും പ്രതിഫലിക്കുന്ന വേദിയായി മാറി. അമേരിക്കയും ഇന്ത്യയുമായി, പ്രത്യേകിച്ച് ദക്ഷിണേന്ത്യയുമായി, തമ്മിലുള്ള ശക്തവും വളർന്നുകൊണ്ടിരിക്കുന്നതുമായ ബന്ധത്തെ അംബാസ്സഡർ ഗാർസെറ്റി പുകഴ്ത്തി സംസാരിച്ചു.

ALSO READ : DMK Vs BJP: തമിഴ് നാട്ടില്‍ പോര് മുറുകുന്നു, സ്റ്റാലിനെ വെല്ലുവിളിച്ച് ബിജെപി അദ്ധ്യക്ഷന്‍ അണ്ണാമലൈ

“യു.എസും ഇന്ത്യയും തമ്മിലുള്ള ആഴമേറിയ ബന്ധം പല സുപ്രധാന മേഖലകളിലും വളർന്നുകൊണ്ടിരിക്കുന്നു. ഈ പങ്കാളിത്തത്തിൽ ദക്ഷിണേന്ത്യക്ക് ഒരു പ്രധാന പങ്കുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാനിരിക്കുന്ന യു.എസ്. സന്ദർശനം ഇരു രാജ്യങ്ങളും തമ്മിൽ ത്വരിതഗതിയിലുള്ള സഹകരണത്തിന്റെ ഒരു മികച്ച ഉദാഹരണമാണ്. യു.എസ്.-ഇന്ത്യ പങ്കാളിത്തം ഞങ്ങളുടെ ഏറ്റവും അർത്ഥവത്തായ ബന്ധങ്ങളിലൊന്നാണ്. ഇൻഡോ-പസിഫിക് മേഖലയിൽ ഇന്ത്യയുമായി ചേർന്ന്  നമ്മുടെ പൊതുവായ ലക്ഷ്യങ്ങളിലേക്ക് പ്രവർത്തനം തുടരുന്നതിലേക്ക് ഞങ്ങൾ ഉറ്റുനോക്കുന്നു. സമാധാനത്തിനും സമൃദ്ധിക്കും ഈ ഭൂമിക്കും നമ്മുടെ ജനങ്ങൾക്കും വേണ്ടിയുള്ള ഈ പങ്കാളിത്തം ആഴമേറിയതാക്കാൻ ഞങ്ങൾ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരും,” ഗാർസെറ്റി പറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത അതിഥികളെ അഭിനന്ദിച്ച അദ്ദേഹം സമൂഹത്തിന് വേണ്ടിയുള്ള അവരുടെ സംഭാവനകളെ 'വൈവിധ്യവും ശക്തവുമായ യു.എസ്.-ഇന്ത്യ ബന്ധത്തിൻറെ എൻജിൻ' എന്ന് വിശേഷിപ്പിച്ചു. 

ചടങ്ങിൽ തമിഴ്‌നാട് സർക്കാരിനെ പ്രതിനിധീകരിച്ച് വ്യവസായ-വ്യാപാര മന്ത്രി ഡോ. ടി.ആർ.ബി രാജാ പങ്കെടുത്തു. “അമേരിക്കയുമായി ആഴമേറിയ ബന്ധമുള്ള തമിഴ്‌നാടിന്റെ പ്രതിനിധിയായി ഇന്നത്തെ ആഘോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് എനിക്ക് വലിയ ഒരു ബഹുമതിയാണ്. അമേരിക്കയെ പോലെ തന്നെ സ്വാതന്ത്ര്യവും നാനാത്വവും സമത്വവും അങ്ങേയറ്റം വിലമതിക്കുന്ന നാടാണ് തമിഴ്‌നാട്. ഈ മൂല്യങ്ങളുടെ ഊർജ്ജം ഉൾക്കൊണ്ടുകൊണ്ട് സ്ഥായിയായ വ്യാവസായിക വളർച്ചയിലുള്ള പങ്കാളിത്തത്തോടെ ഈ ബന്ധത്തിനെ കൂടുതൽ ആഴമേറിയതാക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്,” അമേരിക്കൻ പൗരർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് മന്ത്രി രാജാ പറഞ്ഞു. ചടങ്ങിൽ തെന്നിന്ത്യൻ താരം കമൽ ഹസൻ പങ്കെടുത്തിരുന്നു.

fallbacks

റിയർ അഡ്‌മിറൽ മൈക്കൽ ബേക്കർ, ഡൽഹിയിൽ യു.എസ്. എമ്പസ്സിയിൽ ഡിഫെൻസ് ഉപസ്ഥാനപതിയായ ജെഫ്രി പാരിഷ്, യു.എസ്. നാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ ഡോ. സേതുരാമൻ പഞ്ചനാഥൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. യു.എസ്. കോൺസുൽ ജനറൽ ജൂഡിത് റേവിനും വൈസ്-കോൺസുൽ ക്യാമിൽ സോയ് സ്വിൻസണും ആയിരുന്നു അവതാരകർ. ചെന്നൈ കോൺസുലേറ്റിൽ പുതുതായി ചുമതലയേറ്റെടുത്ത യു.എസ്. മറീൻ കോർപ്‌സ് ടീമിൻറെ ആദ്യത്തെ കളർ ഗാർഡ് മാർച്ചും മറ്റ് കലാപരിപാടികളും സ്വാതന്ത്ര്യ വാർഷികാഘോഷത്തിലെ മറ്റ് പ്രധാന ആകർഷണങ്ങളായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More