Home> India
Advertisement

സുപ്രീ൦കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കി

പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീകോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉപരാഷ്ട്രപതിക്കാണ് വെങ്കയ്യ നായിഡുവിന്‍റെ മുന്‍പാകെയാണ് നോട്ടീസ് നല്‍കിയത്.

സുപ്രീ൦കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീകോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കി.  കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉപരാഷ്ട്രപതിക്കാണ് വെങ്കയ്യ നായിഡുവിന്‍റെ മുന്‍പാകെയാണ് നോട്ടീസ് നല്‍കിയത്. 

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്‍റെ നേതൃത്വത്തിലാണ് പ്രതിപക്ഷ നേതാക്കള്‍ ഉപരാഷ്ട്രപതിയുടെ വസതിയിലെത്തിയത്. ഏഴ് പാര്‍ട്ടികളിലെ അറുപത് എംപിമാര്‍ ഒപ്പിട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഡിഎംകെയു തൃണമൂല്‍ കോണ്‍ഗ്രസും പ്രമേയത്തില്‍ ഒപ്പിട്ടിട്ടില്ല എന്നത് ശ്രദ്ധേയമായി.

ജുഡീഷ്യറിയുടെ പരമാധികാരം ഭീഷണി നേരിടുന്നുവെന്ന് സുപ്രീം കോടതിയിലെ ജഡ്ജിമാർ തന്നെ  വിശ്വസിക്കുമ്പോൾ, സി.ജെ.ഐയുടെ ഓഫീസിന്‍റെ പ്രവർത്തനത്തെക്കുറിച്ചാണ് ഇത് സൂചിപ്പിക്കുന്നത്. ഇത്തരം സന്ദര്‍ഭത്തില്‍ മൗനം പാലിക്കുന്നത് ശരിയായ നിലപാടല്ല എന്ന് കോണ്‍ഗ്രസ് നേതാവ് കപിൽ സിബൽ അഭിപ്രായപ്പെട്ടു.

അതേസമയം, ഇംപീച്ച്‌മെന്റ് നീക്കത്തെക്കുറിച്ചുള്ള പൊതു ചര്‍ച്ചകള്‍ നിര്‍ഭാഗ്യകരമെന്ന് സുപ്രീംകോടതി ഇന്ന് നിരീക്ഷിച്ചിരുന്നു. പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കാണാനിരിക്കെയായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. 

ഇതിനിടെ ഇംപീച്ച്‌മെന്റ് ചര്‍ച്ചകളുടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കുന്നതിനായി അറ്റോര്‍ണി ജനറല്‍ കെ. കെ. വേണുഗോപാലിനോട് സുപ്രീംകോടതി അഭിപ്രായം ആരാഞ്ഞു. ഇതുമായി ബന്ധപ്പെട്ട വാദം അടുത്ത മാസം 7ന് കോടതി കേള്‍ക്കും.

ഇന്ത്യന്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് പാര്‍ട്ടിക്ക് ആശങ്കയുണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. സര്‍ക്കാരിന്‍റെ ഇടപെടലുകളിൽ നിന്ന് ജുഡീഷ്യറിയെ രക്ഷിക്കേണ്ടത് ആവശ്യമാണെന്നും അവര്‍ പറഞ്ഞു.

ഇന്നലെ ജ​ഡ്ജി ലോ​യ​യു​ടെ മ​ര​ണ​ത്തി​ൽ പ്രത്യേക അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി​യ​തി​നു പി​ന്നാ​ലെ ബി​ജെ​പി​യെ ക​ട​ന്നാ​ക്ര​മി​ച്ച് കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സു​പ്രീം​കോ​ട​തി ഇ​പ്പോ​ൾ ഈ ​വി​ഷ​യം ത​ള്ളി​ക്ക​ള​ഞ്ഞെ​ങ്കി​ലും ഒ​രു​നാ​ൾ സ​ത്യം പു​റ​ത്തു​വ​രാ​തി​രി​ക്കി​ല്ലെ​ന്നു കോ​ണ്‍​ഗ്ര​സ് പ്ര​തി​ക​രി​ച്ചി​രു​ന്നു.

 

Read More