Home> India
Advertisement

ചീ​ഫ് ജ​സ്റ്റീസി​നെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ്: പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളുടെ യോ​ഗം ഇന്ന്

സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്ക് എ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് ന​ട​പ​ടി ച​ർ​ച്ച ചെ​യ്യാ​ൻ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ഇ​ന്ന് അടിയന്തിര യോഗം ചേ​രുകയാണ്. കോ​ൺ​ഗ്ര​സ് നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദാ​ണ് യോ​ഗം വിളി​ച്ചു​കൂ​ട്ടി​യിരിക്കുന്നത്. അദ്ദേഹത്തിന്‍റെ ചേംബറിലാണ് യോഗം ചേരുന്നത്.

ചീ​ഫ് ജ​സ്റ്റീസി​നെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ്: പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളുടെ യോ​ഗം ഇന്ന്

ന്യൂ​ഡ​ൽ​ഹി: സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്ക് എ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് ന​ട​പ​ടി ച​ർ​ച്ച ചെ​യ്യാ​ൻ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ഇ​ന്ന് അടിയന്തിര യോഗം ചേ​രുകയാണ്. കോ​ൺ​ഗ്ര​സ് നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദാ​ണ് യോ​ഗം വിളി​ച്ചു​കൂ​ട്ടി​യിരിക്കുന്നത്. അദ്ദേഹത്തിന്‍റെ ചേംബറിലാണ് യോഗം ചേരുന്നത്. 

യോഗത്തില്‍ സമാജ് വാദി പാർട്ടി, ബഹുജൻ സമാജ് പാർട്ടി, രാഷ്ട്രീയ ജനതാദൾ, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എന്നീ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട് എന്നാണ് സൂചന. 

പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ൽ ഇ​ന്ന് രാ​വി​ലെ ചേരുന്ന ഗോഗത്തില്‍ ഇം​പീ​ച്ച്മെ​ന്‍റ് പ്ര​മേ​യം ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കും. 

ഇന്ത്യന്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് പാര്‍ട്ടിക്ക് ആശങ്കയുണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.  സര്‍ക്കാരിന്‍റെ ഇടപെടലുകളിൽ നിന്ന് ജുഡീഷ്യറിയെ രക്ഷിക്കേണ്ടത് ആവശ്യമാണെന്നും അവര്‍ പറഞ്ഞു.

ഇന്നലെ ജ​ഡ്ജി ലോ​യ​യു​ടെ മ​ര​ണ​ത്തി​ൽ പ്രത്യേക അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി​യ​തി​നു പി​ന്നാ​ലെ ബി​ജെ​പി​യെ ക​ട​ന്നാ​ക്ര​മി​ച്ച് കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സു​പ്രീം​കോ​ട​തി ഇ​പ്പോ​ൾ ഈ ​വി​ഷ​യം ത​ള്ളി​ക്ക​ള​ഞ്ഞെ​ങ്കി​ലും ഒ​രു​നാ​ൾ സ​ത്യം പു​റ​ത്തു​വ​രാ​തി​രി​ക്കി​ല്ലെ​ന്നു കോ​ണ്‍​ഗ്ര​സ് പ്ര​തി​ക​രി​ച്ചി​രു​ന്നു.

 

 

Read More