Home> India
Advertisement

പ്രവാചകനിന്ദ; ഇന്ത്യയെ ലക്ഷ്യമിട്ട് അൽ-ഖ്വയ്ദ,ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കാൻ മുസ്ലിം രാജ്യങ്ങളോട് ആഹ്വാനം

അൽ-ഖ്വയ്ദയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ വൺ ഉമ്മയുടെ അഞ്ചാം പതിപ്പിലാണ് വിദ്വേഷ പരാമർശം. 'ഇന്ത്യയ്‌ക്കെതിരെ മുസ്‌ലിം ജനതയും ഇസ്‌ലാമിക രാഷ്ട്രങ്ങളും ഒന്നിക്കണം.

പ്രവാചകനിന്ദ; ഇന്ത്യയെ ലക്ഷ്യമിട്ട് അൽ-ഖ്വയ്ദ,ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കാൻ  മുസ്ലിം രാജ്യങ്ങളോട് ആഹ്വാനം

ഡൽഹി: മുൻ ബിജെപി വക്താവ് നൂപൂർ ശർമയുടെ പ്രവാചകനിന്ദയിൽ പ്രതിഷേധിച്ച് ഇന്ത്യയെയും ഇന്ത്യൻ ഉത്പന്നങ്ങളെയും ബഹിഷ്‌കരിക്കാൻ മുസ്ലിം രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് അൽ ഖ്വയ്ദ . അറബ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഹിന്ദുക്കളെ പുറത്താക്കണമെന്നും കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് മുസ്ലിം വിഭാഗത്തിന്റെ സഹായം ഉണ്ടാവണമെന്നും ഔദ്യോഗിക പ്രസിദ്ധീകരണമായ വൺ ഉമ്മയിലൂടെ അൽ-ഖ്വയ്ദയുടെ ആഹ്വാനം. പ്രസിദ്ധീകരണത്തിൽ നരേന്ദ്രമോദിക്കും നൂപുർ ശർമ്മയ്ക്കും എതിരെയും ലേഖനങ്ങൾ.

അൽ-ഖ്വയ്ദയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ വൺ ഉമ്മയുടെ അഞ്ചാം പതിപ്പിലാണ് വിദ്വേഷ പരാമർശം. 'ഇന്ത്യയ്‌ക്കെതിരെ മുസ്‌ലിം ജനതയും ഇസ്‌ലാമിക രാഷ്ട്രങ്ങളും ഒന്നിക്കണം. ഇന്ത്യയെയും ഇന്ത്യൻ ഉത്പന്നങ്ങളെയും ബഹിഷ്‌കരിക്കാൻ മുസ്ലിം രാജ്യങ്ങൾ തയ്യാറാവണം. ഇന്ത്യയിലെ ഹിന്ദു സർക്കാരിനെതിരെ ഐക്യപ്പെടണം. മുസ്ലീം ലോകത്തെ നിശബ്ദതയാണ് പരിധികൾ ലംഘിച്ച് പ്രവാചകനെ അപമാനിക്കാൻ ഇന്ത്യയിലെ ഹിന്ദു സർക്കാരിനെ പ്രോത്സാഹിപ്പിക്കുന്നത്' അൽ ഖ്വയ്ദ പ്രസിദ്ധീകരണം പറയുന്നു. 

വൺ ഉമ്മയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും നൂപുർ ശർമ്മക്കെതിരെയും പരാമർശമുണ്ട്. മോദിയെ പിന്തുണയ്ക്കുന്നവരെ പ്രവാചകന്റെ പെനിൻസുലയിൽ താമസിക്കാൻ അനുവദിക്കുന്നത് നാണക്കേടാണെന്നും ലേഖനത്തിൽ പറയുന്നു. കശ്മീർ താഴ്വരയിൽ തീവ്രവാദ പ്രവർത്തനത്തിന് മുസ്ലിം വിഭാഗത്തിന്റെ സഹായം ഉണ്ടാവണമെന്നും അൽ ഖ്വയ്ദ ആവശ്യപ്പെടുന്നു. സൊമാലിയയിലെ അൽ-ഖ്വയ്ദയുടെ സാന്നിധ്യത്തെപ്പറ്റിയും പരാമർശമുണ്ട്.

കൊല്ലപ്പെട്ട അൽ ഖ്വയ്ദ നേതാക്കളെ കുറിച്ച് അയ്മാൻ അൽ-സവാഹിരി വിവരിക്കുന്ന സഹാബ് ലേഖനങ്ങളും പ്രസിദ്ധീകരണത്തിലുണ്ട്. എന്നാൽ സവാഹിരി ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നതിനെ കുറിച്ച് പ്രസിദ്ധീകരണം ഒരു സൂചനയും നൽകുന്നില്ല എന്നത് ശ്രദ്ധേയമാണ്.തലഹന്ദക് യുദ്ധത്തിനിടെ ഫ്രഞ്ച് ഓപ്പറേഷനിൽ കൊല്ലപ്പെട്ട അൽ-ഖ്വയ്ദയുടെ മുൻ അമീർ ഇസ്ലാമിക് മഗ്രിബ് (AQIM) അബ്ദുൽമലേക് ഡ്രൂക്ക്ഡെൽ അഥവാ അബു മുസാബ് അബ്ദുൽ വദൂദിന്റെ ജീവചരിത്രവും വൺ ഉമ്മാ അവതരിപ്പിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More