Home> India
Advertisement

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; മൂന്നു പേര്‍ കൊല്ലപ്പെട്ടു

ജമ്മുകാഷ്മീരിൽ വീണ്ടും ഭീകരാക്രമണം. തിങ്കളാഴ്ച രാവിലെ അഖ്‌നൂര്‍ ജില്ലയിലെ ജനറല്‍ റിസര്‍വ് എഞ്ചിനീയര്‍ ഫോഴ്‌സിന് നേരെ സായുധരായ ഭീകരര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. മൂന്ന് തൊഴിലാളികള്‍ കൊല്ലപ്പെട്ടതായിട്ടാണ് വിവരം. ഭീകരർക്കായി സ്‌ഥലത്ത് തെരച്ചിൽ തുടരുകയാണ്.

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; മൂന്നു പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകാഷ്മീരിൽ വീണ്ടും ഭീകരാക്രമണം. തിങ്കളാഴ്ച രാവിലെ അഖ്‌നൂര്‍ ജില്ലയിലെ ജനറല്‍ റിസര്‍വ് എഞ്ചിനീയര്‍ ഫോഴ്‌സിന് നേരെ സായുധരായ ഭീകരര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. മൂന്ന് തൊഴിലാളികള്‍ കൊല്ലപ്പെട്ടതായിട്ടാണ് വിവരം. ഭീകരർക്കായി സ്‌ഥലത്ത് തെരച്ചിൽ തുടരുകയാണ്. 
 
പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മൂന്നുതീവ്രവാദികളാണ് ആക്രമണസംഘത്തിലുണ്ടായിരുന്നത്. അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബട്ടല്‍ പ്രദേശത്താണ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. സൈന്യം പ്രദേശം പൂര്‍ണമായി വളഞ്ഞു. തീവ്രവാദികള്‍ക്കായി തിരച്ചില്‍ തുടരുന്നു.

നിയന്ത്രണരേഖയില്‍ നിന്നും കേവലം രണ്ടു കിലോമീറ്റര്‍ അകലെയാണ് ക്യാമ്പ്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ആക്രമണമായിരിക്കും ഇതെന്നാണ് വിലയിരുത്തല്‍. 

ജമ്മു കശ്മീരില്‍ ഇന്ന് നിയമസഭ ചേരുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ഈ സമയത്ത് തന്നെ ആക്രമണം നടത്തിയത് സൈന്യത്തെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ തന്ത്രപ്രധാന മേഖലകളെല്ലാം സൈന്യം കയ്യടക്കിയിരിക്കുകയാണ്.

Read More