Home> India
Advertisement

എയര്‍സെല്‍-മാക്സിസ് ഇടപാട്: രഹസ്യരേഖകള്‍ ചിദംബരത്തിന്‍റെ വീട്ടില്‍

എയര്‍സെല്‍-മാക്സിസ് ഇടപാട് സംബന്ധിച്ച് സിബിഐ അന്വേഷണത്തിന്‍റെ ഭാഗമായുള്ള റെയ്ഡില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്‍റെ വീട്ടില്‍ നിന്ന് സിബിഐ രഹസ്യരേഖകള്‍ പിടികൂടി.

എയര്‍സെല്‍-മാക്സിസ് ഇടപാട്: രഹസ്യരേഖകള്‍ ചിദംബരത്തിന്‍റെ വീട്ടില്‍

ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്സിസ് ഇടപാട് സംബന്ധിച്ച് സിബിഐ അന്വേഷണത്തിന്‍റെ ഭാഗമായുള്ള റെയ്ഡില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്‍റെ വീട്ടില്‍ നിന്ന് സിബിഐ രഹസ്യരേഖകള്‍ പിടികൂടി.

2013ല്‍ സിബിഐ മുദ്ര വെച്ച കവറില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നതാണ്. അതേസമയം ഇതില്‍ സിബിഐ ഡയറക്ടറുടെ ഒപ്പില്ല. കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുന്‍പേ തന്നെ രേഖകള്‍ ചോര്‍ന്നിട്ടുണ്ടെന്നതിന് തെളിവാണിത്.

ഇക്കഴിഞ്ഞ ജനുവരി 13നാണ് കേസുമായി ബന്ധപ്പെട്ട് ചിദംബരത്തിന്‍റെ ഡല്‍ഹിയിലെ വസതിയില്‍ എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ് നടത്തിയിരുന്നു. മകന്‍ കാര്‍ത്തി ചിദംബരത്തിന്‍റെ വസതിയെന്ന് കരുതി എത്തിയ എന്‍ഫോഴ്സ്മെന്‍റ് നടപടിയില്‍ അവര്‍ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ പരിശോധന നടത്താന്‍ അവരെ അനുവദിച്ചിരുന്നു. ഇതിനിടയിലാണ് രേഖകള്‍ കണ്ടെടുത്തത്.

Read More