Home> India
Advertisement

എയര്‍ ഇന്ത്യ പൈലറ്റിനെതിരെ പീഡന ആരോപണവുമായി എയര്‍ഹോസ്റ്റസ്

എയര്‍ ഇന്ത്യ പൈലറ്റിനെതിരെ പീഡന ആരോപണവുമായി എയര്‍ഹോസ്റ്റസ്

മുംബൈ: എയര്‍ ഇന്ത്യ പൈലറ്റിനെതിരെ പീഡന ആരോപണവുമായി എയര്‍ഹോസ്റ്റസ് രംഗത്ത്. അഹമ്മദാബാദ്- മുംബൈ വിമാനത്തിലെ പൈലറ്റിനെതിരെയാണ് ആരോപണം. മെയ് 4 നാണ് പൈലറ്റ്‌ എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ചത്. 

കഴിഞ്ഞ വെള്ളിയാഴ്ച പൈലറ്റും എയര്‍ഹോസ്റ്റസും തമ്മില്‍ വിമാനത്തില്‍ വെച്ച് വാക്കേറ്റം നടന്നിരുന്നുവെന്നും ഇതേ തുടര്‍ന്ന് യുവതി സഹാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയെന്നുമാണ് പൊലിസിന്‍റെ നിഗമനം.

 
എയര്‍ഹോസ്റ്റസിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൈലറ്റിനെതിരെ ഐപിസി സെക്ഷന്‍ 354 പ്രകാരം പോലീസ് കേസ് എടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.

Read More