Home> India
Advertisement

എഐഎഡിഎംകെ ലയനത്തിലേക്ക്; ശശികലയും ദിനകരനും പുറത്തേക്ക്

ശശികലയെയും ദിനകരനെയും ഒഴിവാക്കി എഐഎഡിഎംകെയിൽ ഐക്യമുണ്ടാക്കാൻ പനീർസെൽവം പക്ഷവും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗികപക്ഷവും തമ്മിൽ ചർച്ചകൾ ആരംഭിച്ചു. ഒ പനീര്‍ശെല്‍വത്തെ പാര്‍ട്ടിയിലേക്ക് തിരിച്ചുവിളിന്നതുമായി ബന്ധപ്പെട്ടാണ് യോഗം ചര്‍ച്ച നടത്തിയത്.

എഐഎഡിഎംകെ ലയനത്തിലേക്ക്; ശശികലയും ദിനകരനും പുറത്തേക്ക്

ചെന്നൈ:  ശശികലയെയും ദിനകരനെയും ഒഴിവാക്കി എഐഎഡിഎംകെയിൽ  ഐക്യമുണ്ടാക്കാൻ പനീർസെൽവം പക്ഷവും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗികപക്ഷവും തമ്മിൽ ചർച്ചകൾ ആരംഭിച്ചു. ഒ പനീര്‍ശെല്‍വത്തെ പാര്‍ട്ടിയിലേക്ക് തിരിച്ചുവിളിന്നതുമായി ബന്ധപ്പെട്ടാണ് യോഗം ചര്‍ച്ച നടത്തിയത്.

നേരത്തേ രണ്ടു വിഭാഗവും ഒന്നിക്കണമെന്ന് ഒപിഎസ് പറഞ്ഞിരുന്നു. ഇതിനെ ശശികല പക്ഷത്തുള്ള മന്ത്രിമാരും സ്വാഗതം ചെയ്തു. തമിഴ്‌നാട് വൈദ്യുതി മന്ത്രി സി തങ്കമണിയുടെ വീട്ടിലാണ് തിങ്കളാഴ്ച അര്‍ധരാത്രി ഒരു വിഭാഗം മന്ത്രിമാര്‍ ചര്‍ച്ച നടത്തിയത്. ധനമന്ത്രി ഡി ജയകുമാര്‍, ആരോഗ്യമന്ത്രി എം ആര്‍ വിജയഭാസ്‌കര്‍ എന്നിവരുള്‍പ്പെടെ പ്രമുഖ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ശശികലയെ ജയിലില്‍ സന്ദര്‍ശിക്കാന്‍ പോയ ദിനകരന്‍ ബംഗളൂരുവിലാണുള്ളത്. ഈ സമയത്ത് യോഗം ചേര്‍ന്നുവെന്നതും ശ്രദ്ധേയമാണ്.

സ്വത്തുകേസിൽ ജയിലിലുള്ള ശശികലയെ സന്ദർശിക്കാനായി ദിനകരൻ ബെംഗളൂരുവിലായിരുന്ന സമയത്താണ് ഐക്യ ചർച്ചകൾ അരങ്ങേറിയത്.  ശശികലയും ദിനകരനും രണ്ടു ദിവസത്തിനകം രാജിവച്ചില്ലെങ്കിൽ പനീർസെൽവത്തിനൊപ്പം പോകുമെന്നു മുതിർന്ന മന്ത്രിമാർ മുന്നറിയിപ്പു നൽകിയതായും അഭ്യൂഹങ്ങളുണ്ടായി.

രാത്രിയാണു പി. തങ്കമണി, ഉദുമലൈ രാധാകൃഷ്ണൻ എന്നീ മന്ത്രിമാരുടെ വസതികളിൽ 16 മന്ത്രിമാരും ഭൂരിഭാഗം എംഎൽഎമാരും പങ്കെടുത്ത ചർച്ചകൾ ചൂടുപിടിച്ചതും ഒടുവിൽ തീരുമാനം പ്രഖ്യാപിച്ചതും. ശശികല കുടുംബത്തെ ഒഴിവാക്കിയാൽ പാർട്ടിയിലെ യോജിപ്പിനു തടസ്സങ്ങളൊന്നുമില്ലെന്ന നിലപാടിലാണിപ്പോൾ പനീർസെൽവവും പളനിസാമിയും. 

അതേസമയം, 40 എംഎൽഎമാരുടെയെങ്കിലും പിന്തുണ ഇപ്പോഴും ശശികലയ്ക്ക് ഉണ്ടെന്ന് സൂചനകളും ശക്തമാണ്.  അതിനാൽ, തിടുക്കപ്പെട്ടു നടപടിയുണ്ടായാൽ സർക്കാർ താഴെപ്പോകുമെന്ന ആശങ്കയും ചിലർ പങ്കുവച്ചു. 

Read More