Home> India
Advertisement

ബ്രാഹ്മണ പെണ്‍ക്കുട്ടിയെ വിവാഹം കഴിച്ച് ദളിത്‌ MLA; പെട്രോളൊഴിച്ച് തീകൊളുത്തി പിതാവ്

പ്രായപൂര്‍ത്തിയാകും മുന്‍പ് മകളെ പ്രണയിച്ച എംഎല്‍എയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു സ്വാമിനാഥന്‍റെ ഭീഷണി.

ബ്രാഹ്മണ പെണ്‍ക്കുട്ടിയെ വിവാഹം കഴിച്ച് ദളിത്‌ MLA; പെട്രോളൊഴിച്ച് തീകൊളുത്തി പിതാവ്

വില്ലാപുരം: ബ്രാഹ്മണ പെണ്‍ക്കുട്ടിയെ ദളിത്‌ MLA വിവാഹം കഴിച്ചതിന് പിന്നാലെ പെട്രോളൊഴിച്ച് തീകൊളുത്തി പിതാവ്. തമിഴ്നാട്ടി(Tamil Nadu)ലെ AIADMK MLA പ്രഭുവും ബ്രാഹ്മണ പെണ്‍ക്കുട്ടിയായ ബിരുദ വിദ്യാര്‍ത്ഥിനിയും തമ്മിലുള്ള വിവാഹമാണ് നടന്നത്. വിവാഹത്തിനു പിന്നാലെ 19കാരിയുടെ പിതാവ് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

ALSO READ | ഭാര്യയെ സംശയം; 40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു

MLA പെണ്‍ക്കുട്ടിയെ മോഹിപ്പിച്ച് വലയിലാക്കുകയായിരുന്നുവെന്നും തട്ടിക്കൊണ്ട് പോയി നിര്‍ബന്ധിച്ച് വിവാഹം കഴിക്കുകയായിരുന്നു എന്നുമാണ് കുടുംബത്തിന്റെ ആരോപണം. വിവാഹ വേദിയിലെത്തി ആത്മഹത്യ ചെയ്യുമെന്ന് പെണ്‍ക്കുട്ടിയുടെ പിതാവും ക്ഷേത്ര പൂജാരിയുമായ സ്വാമിനാഥന്‍ നേരത്തെ ഭീഷണി മുഴക്കിയിരുന്നു.

AIADMKയുടെകല്ലാക്കുറിച്ചി MLAയാണ് പ്രഭു. നാല് മാസത്തെ പ്രണയ ബന്ധമാണ് വിവാഹത്തില്‍ കലാശിച്ചത്. തിങ്കളാഴ്ച രാവിലെ MLAയുടെ കല്ലാക്കുറിച്ചിയിലെ വീട്ടിലെത്തിയ സ്വാമിനാഥന്‍ ആത്മഹത്യ ശ്രമം നടത്തിയെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് തടയുകയായിരുന്നു. 

ALSO READ | COVID 19 സെന്‍ററിലെ കുളിമുറിയില്‍ ഒളിക്യാമറ; DYFI നേതാവ് പിടിയില്‍

പ്രായപൂര്‍ത്തിയാകും മുന്‍പ് മകളെ പ്രണയിച്ച എംഎല്‍എയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു സ്വാമിനാഥന്‍റെ ഭീഷണി. 14 വര്‍ഷത്തോളം തന്റെ വീട്ടില്‍ നിന്ന് വളര്‍ന്ന പ്രഭുവിനെ സ്വന്തം മകനെ പോലെയാണ് കരുതിയതെന്നും ഇയാള്‍ തങ്ങളുടെ വിശ്വാസം തകര്‍ത്തതെന്നുമാണ് സ്വാമിനാഥന്‍ പറയുന്നത്. എന്നാല്‍, തന്റെ ഭാര്യയ്ക്ക് പ്രായപൂര്‍ത്തിയായതാണെന്നും ഏത് അന്വേഷണം നേരിടാന്‍ തയാറാണെന്നുമാണ് പ്രഭു MLA പറയുന്നത്.

ALSO READ | മാപ്പിളപ്പാട്ട് ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം, 16കാരനെ പീഡിപ്പിച്ച് ദഫ് മുട്ട് അധ്യാപകര്‍!

കൂടാതെ, നാല് വര്‍ഷമായി മകളെ പ്രണയിക്കുന്നു എന്ന വാദം ശുദ്ധ അസംബന്ധമാണെന്നും തങ്ങള്‍ പ്രണയത്തിലായിട്ട് വെറും നാല് മാസം മാത്രമാണാകുന്നതെന്നും അദ്ദേഹം പറഞ്ഞു.വീട്ടില്‍ പോയി മകളെ വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്ന് പറഞ്ഞപ്പോള്‍ കുടുംബം എതിര്‍ക്കുകയായിരുന്നുവെന്നും തുടര്‍ന്നാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു.

Read More