Home> India
Advertisement

രാജീവ് കുമാറിനെതിരെ നടപടിക്ക് തിടുക്കം, ബി.ജെ.പിയിലെത്തിയ തൃണമൂല്‍ എം.എല്‍.മാര്‍ സുരക്ഷിതര്‍!!

ശാരദ ചിട്ടി കേസ് അന്വേഷണത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഇരട്ടത്താപ്പ് നയം പുറത്തുവരികയാണ്.

രാജീവ് കുമാറിനെതിരെ നടപടിക്ക് തിടുക്കം, ബി.ജെ.പിയിലെത്തിയ തൃണമൂല്‍ എം.എല്‍.മാര്‍ സുരക്ഷിതര്‍!!

കൊല്‍ക്കത്ത: ശാരദ ചിട്ടി കേസ് അന്വേഷണത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഇരട്ടത്താപ്പ് നയം പുറത്തുവരികയാണ്. 

ശാരദ ചിട്ടി കേസ് അന്വേഷണത്തില്‍ ക്രമക്കേടുണ്ടെന്നരോപിച്ച് പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ നടപടിക്ക് തിടുക്കം കൂട്ടുന്ന സി.ബി.ഐക്ക് പക്ഷേ കേസില്‍ ആരോപണ വിധേയരായ ബി.ജെ.പി എം.എല്‍.എമാരുടെ കാര്യത്തില്‍ തണുപ്പന്‍ നിലപാടാണ് ഉള്ളത്. ആരോപണ വിധേയരായ ഈ രണ്ട് എം.എല്‍.എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്‌. 

ബി.ജെ.പിയില്‍ ചേര്‍ന്ന തൃണമൂല്‍ എം.എല്‍.എമാരായ മുകുള്‍ റോയ്, അസം മന്ത്രി ഹിമാന്ത ബിശ്വ ശര്‍മ എന്നിവര്‍ക്കെതിരായ അന്വേഷണമാണ് സി.ബി.ഐ മന്ദഗതിയിലാക്കിയിരിക്കുന്നത്. ഇരുവര്‍ക്കുമെതിരായ അന്വേഷണം ഏതാണ്ട് അവസാനിപ്പിച്ച രീതിയിലാണ് എന്നാണ് സൂചന. കേസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇരുവരും ബി.ജെ.പിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയില്‍ ചേര്‍ന്ന് മാസങ്ങള്‍ക്കകം അന്വേഷണം അവസാനിക്കുകയും ചെയ്തു. 

റെയില്‍വേ മുന്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനുമായിരുന്ന മുകുള്‍ റോയിക്കെതിരായ അന്വേഷണം 2015ലാണ് ആരംഭിച്ചത്. 2015 ജനുവരി 30ന് സി.ബി.ഐ അദ്ദേഹത്തെ ചോദ്യം ചെയ്തു. ശാരദ ചെയര്‍മാര്‍ സുദിപ്ത സെന്നുമായുള്ള ബന്ധമുള്‍പുടെയാണ് ചോദ്യം ചെയ്തത്. സെന്നിനെ കൊല്‍ക്കത്ത വിടാന്‍ സഹായിച്ചത് റോയി ആണെന്ന് സെന്നിന്‍റെ ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു. 

പിന്നീട് ശാരദ കേസില്‍ നേരത്തെ അറസ്റ്റിലായ കുണാല്‍ ഘോഷിന്‍റെ മൊഴിയനുസരിച്ച് റോയിക്കെതിരെ സമന്‍സയക്കുകയും ചെയ്തിരുന്നു. 2017ലാണ് റോയ് ബി.ജെ.പിയില്‍ ചേരുന്നത്. മുകുള്‍ റോയ് ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം അദ്ദേഹത്തിനെതിരെയുള്ള അന്വേഷണം വഴിമുട്ടി. ഹിമാന്ത ബിശ്വ ശര്‍മയുടെകാര്യത്തിലും ഇത് തന്നെയാണ് നടന്നത്. 

 

Read More