Home> India
Advertisement

Adipurush Controversy: ആദിപുരുഷ് പ്രദർശനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം, ഹൈന്ദവ സന്യാസിമാരും രംഗത്ത്

Adipurush Controversy: രാമായണത്തിലെ വസ്തുതകൾ വളച്ചൊടിച്ചും കഥാപാത്രങ്ങളെ തരം താഴ്ന രീതിയില്‍ ചിത്രീകരിയ്ക്കുകയും അസഭ്യമായ സംഭാഷണങ്ങൾ ഉപയോഗിച്ചും കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തി, ഹൈന്ദവ വികാരത്തോടാണ് നിര്‍മ്മാതാക്കള്‍ കളിച്ചത് എന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.

Adipurush Controversy: ആദിപുരുഷ് പ്രദർശനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം, ഹൈന്ദവ സന്യാസിമാരും രംഗത്ത്

Adipurush Controversy: ഏറെ കൊട്ടിഘോഷിച്ച് പുറത്തിറങ്ങിയ ചിത്രം "ആദിപുരുഷ്" വിവാദങ്ങളുടെ ചുഴിയില്‍ അകപ്പെടുകയാണ്. ചിത്രത്തിനെതിരെ ഡല്‍ഹിയിലടക്കം ഉത്തരേന്ത്യയില്‍ കനത്ത പ്രതിഷേധം നടക്കുകയാണ്. 

Also Read:  Sun Transit in June: സൂര്യന്‍ മിഥുന രാശിയില്‍,കുടുംബ ബന്ധങ്ങളെ സൂര്യ സംക്രമണം എങ്ങിനെ ബാധിക്കും?  

ഇതിഹാസമായ രാമായണത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രം 'ആദിപുരുഷ്' വെള്ളിയാഴ്ച പുറത്തിറങ്ങി. ഓം റൗത്  സംവിധാനം ചെയ്ത് പ്രഭാസും കൃതി സനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം വമ്പന്‍ ഹിറ്റാകും എന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. ആദ്യ ഷോ കഴിഞ്ഞതോടെ ചിത്രം നിരോധിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് ഹൈന്ദവ സന്യാസിമാരും സംഘടനകളും. ‘ആദിപുരുഷ്’ഇതിഹാസമായ രാമായണത്തിലെ വസ്തുതകൾ വളച്ചൊടിച്ചെന്നും സിനിമയുടെ പ്രദർശനം നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹിയിലെ മൾട്ടിപ്ലക്‌സിന് വെളിയില്‍ ചില ഹൈന്ദവ സംഘടനകൾ പ്രതിഷേധം നടത്തി.

Also Read:   Placement Fee: വിദ്യാർത്ഥികളുടെ ശമ്പളത്തിന്‍റെ 2.1% പ്ലേസ്‌മെന്‍റ് ഫീസായി ആവശ്യപ്പെട്ട് എഞ്ചിനീയറിംഗ് കോളേജ്

രാമായണത്തിലെ വസ്തുതകൾ വളച്ചൊടിച്ചും കഥാപാത്രങ്ങളെ തരം താഴ്ന രീതിയില്‍ ചിത്രീകരിയ്ക്കുകയും അസഭ്യമായ സംഭാഷണങ്ങൾ ഉപയോഗിച്ചും കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തി, ഹൈന്ദവ വികാരത്തോടാണ് നിര്‍മ്മാതാക്കള്‍ കളിച്ചത് എന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. ചിത്രത്തിനെതിരെ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാർ സിനിമയുടെ പ്രദർശനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, തിയേറ്ററിന് പുറത്ത് പ്രതിഷേധം നടന്നെങ്കിലും തടസ്സമില്ലാതെ സിനിമയുടെ പ്രദർശനം നടക്കുകയാണ് എന്നാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.

വിവാദ സംഭാഷണങ്ങളും രംഗങ്ങളും നീക്കം ചെയ്യുന്നത് വരെ സിനിമ രാജ്യത്തുടനീളം നിരോധിക്കണമെന്ന് ഐക്യ ഹിന്ദു മുന്നണിയുടെ ജയ് ഭഗവാൻ ഗോയൽ പറഞ്ഞു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ചില പ്രേക്ഷകരും ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

സനാതന  സംസ്‌കാരത്തെ അപകീർത്തിപ്പെടുത്താനുള്ള "അന്താരാഷ്ട്ര ഗൂഢാലോചന" പ്രകാരമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നതെന്നും രാമന്‍റെയും ഹനുമാന്‍റെയും കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ അപലപനീയമാണെന്നും ജുന അഖാരയിലെ മഹാമണ്ഡലേശ്വര്‍ സ്വാമി പ്രബോധാനന്ദ് പറഞ്ഞു. രാജ്യത്ത് വലിയ കുഴപ്പങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം ഈ സിനിമ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ആദിപുരുഷിന്‍റെ നിർമ്മാതാക്കൾക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മഹാമണ്ഡലേശ്വര് സ്വാമി സന്തോഷാനന്ദ്, ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് സനാതന പാരമ്പര്യത്തിന് എതിരാണെന്നും പറഞ്ഞു.

അതേസമയം, ചിത്രത്തിലെ സംഭാഷണങ്ങള്‍ എഴുതിയ മനോജ്‌ മുംതസിര്‍ ശുക്ലയ്ക്ക്  മഹാരാഷ്ട്ര പോലീസ് സുരക്ഷ നല്‍കിയിരിയ്ക്കുകയാണ്. ചിത്രത്തിലെ സംഭാഷണങ്ങള്‍ ഏറെ വികലമാണ് എന്ന ആരോപണത്തെ ത്തുടര്‍ന്ന്  അദ്ദേഹം വിശദീകരണവുമായി എത്തിയിരുന്നു എങ്കിലും അത് സ്വീകരിയ്ക്കാന്‍, ഉള്‍ക്കൊള്ളാന്‍  ആളുകള്‍ തയ്യാറല്ല.  കുട്ടിക്കാലത്ത് തന്‍റെ മുത്തശ്ശിമാര്‍ ഈ രീതിയിലാണ് രാമായണ കഥകള്‍ പറഞ്ഞു തന്നിരുന്നത് എന്നദ്ദേഹം തന്‍റെ വിശദീകരണത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, സംഭാഷണങ്ങള്‍ മാറ്റണമെന്നും അതുവരെ ചിത്രം പ്രദര്‍ശിപ്പിക്കരുത് എന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More