Home> India
Advertisement

വായുസേനാ ദിനത്തില്‍ മിഗ് ബൈസണ്‍ പറത്തി വിംഗ് കമാൻഡർ അഭിനന്ദൻ വര്‍ത്തമാൻ!!

ഇന്ന് ഭാരതീയ വ്യോമസേന 87-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്.

വായുസേനാ ദിനത്തില്‍ മിഗ് ബൈസണ്‍ പറത്തി വിംഗ് കമാൻഡർ അഭിനന്ദൻ വര്‍ത്തമാൻ!!

ന്യൂഡല്‍ഹി: ഇന്ന് ഭാരതീയ വ്യോമസേന 87-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്.

കരസേനാ മേധാവി ബിപിൻ റാവത്ത്, ഇന്ത്യൻ വ്യോമസേനാ മേധാവി, ആർ‌കെ‌എസ് ഭദൗരിയ, നവിക് സേനാ മേധാവി അഡ്മിറൽ കര൦ബീർ സിംഗ് എന്നിവർ ദേശീയ യുദ്ധസ്മാരകത്തില്‍ ആദരാഞ്ജലി അർപ്പിച്ചാണ് വിപുലമായ ആഘോഷ പരിപാടികള്‍ക്ക് തുടക്കമിട്ടത്. 

വ്യോമസേന ദിനത്തോടനുബന്ധിച്ച് ഗാസിയാബാദിലെ ഹിൻഡൺ എയർബേസിൽ പ്രത്യേക പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്‌. 

ആഘോഷവേളയില്‍, ഹിൻഡൺ എയർബേസിൽ നിന്ന് മിഗ് ബൈസൺ വിമാനം പറത്തി ബാലാക്കോട്ട് എയർസ്ട്രൈക്ക് ഹീറോ വിംഗ് കമാൻഡർ അഭിനന്ദൻ വര്‍ത്തമാൻ താരമായി. ആഘോഷവേളയില്‍ 3 മിറാജ് 2000 വിമാനങ്ങളും സുഖോയിയും വ്യോമസേന ദിനത്തോടനുബന്ധിച്ച് പറന്നുയര്‍ന്നു. ഇന്ത്യൻ വ്യോമസേനയുടെ കരുത്തരായ സൈനികര്‍ സൈന്യത്തിന്‍റെ ശക്തി പ്രകടിപ്പിക്കുകയാണ് ഈ ആഘോഷവേളയില്‍. 

വ്യോമസേനയിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും മറ്റ് പല രാജ്യങ്ങളിലെ സൈനിക ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. വ്യോമസേനാദിനത്തില്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വ്യോമസേനാംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നു.

fallbacks

ഇന്ത്യന്‍ സേനയിലേ മൂന്ന് പ്രബല വിഭാഗങ്ങളില്‍ ഒന്നാണ് വായുസേന. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വ്യോമസേനയാണ് ഇന്ത്യന്‍ വ്യോമസേന. 1,70,000 അംഗങ്ങളാണ് വ്യോമസേനയിലുള്ളത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ആക്ട് അനുസരിച്ച് 1932 ഒക്ടോബര്‍ 8നാണ് ഇന്ത്യന്‍ വ്യോമസേന രൂപീകൃതമായത്. വ്യോമസേന രൂപീകൃതമായ ഒക്ടോബര്‍ 8 എല്ലാവര്‍ഷവും വ്യോമസേനാ ദിനമായി കൊണ്ടാടുന്നു. 

രണ്ടാം ലോകമഹായുദ്ധത്തില്‍ ഇന്ത്യന്‍ വ്യോമസേന സജീവമായി പങ്കെടുത്തിരുന്നു. ഈ സേവനത്തെ പരിഗണിച്ച് റോയല്‍ എന്ന ബഹുമതി ലഭിക്കുകയും അങ്ങനെ റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എന്നായിത്തീരുകയും ചെയ്തു. ഇന്ത്യ റിപ്പബ്ലിക് ആയതോടെ പേര് ഇന്ത്യന്‍ വ്യോമസേന എന്നായി. 

 

Read More