Home> India
Advertisement

സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു; അഭിനന്ദന്‍ വര്‍ത്തമാന് വീര്‍ചക്ര

സ്വാതന്ത്ര്യദിന ചടങ്ങില്‍വച്ച് പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിക്കും.

സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു; അഭിനന്ദന്‍ വര്‍ത്തമാന് വീര്‍ചക്ര

ന്യൂഡല്‍ഹി: രാഷ്‌ട്രപതിയുടെ സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു. വ്യോമസേനയിലെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന് വീര്‍ചക്ര ബഹുമതി. 

രാജ്യം നല്‍കുന്ന മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന സൈനിക ബഹുമതിയാണ് വീര്‍ ചക്ര. വ്യോമസേനയിലെ സ്‌ക്വാഡ്രന്‍ ലീഡര്‍ മിന്റി അഗര്‍വാളിന് യുദ്ധസേവാ മെഡലും പ്രഖ്യാപിച്ചു. സ്വാതന്ത്ര്യദിന ചടങ്ങില്‍വച്ച് പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിക്കും.

വ്യോമാക്രമണത്തെ പ്രതിരോധിച്ച അഭിനന്ദന്‍ പാകിസ്ഥാന്‍റെ എഫ് 16 വിമാനംവെടിവെച്ചിട്ടിരുന്നു. ആക്രമണത്തില്‍ ഫൈറ്റര്‍ കണ്‍ട്രോളര്‍ എന്ന നിലയില്‍ നല്‍കിയ സേവനത്തിനാണ് മിന്റിക്ക് പുരസ്‌കാരം നല്‍കിയത്.

രാഷ്ട്രീയ റൈഫിള്‍സിലെ പ്രകാശ് ജാധവിന് മരണാനന്തര ബഹുമതിയായി കീര്‍ത്തി ചക്ര പ്രഖ്യാപിച്ചു. എട്ട് സൈനികര്‍ക്ക് ശൗര്യ ചക്ര പ്രഖ്യാപിച്ചു. ഇതില്‍ അഞ്ചുപേര്‍ക്ക് മരണാനന്തര ബഹുമതിയായാണ് ശൗര്യ ചക്ര നല്‍കുന്നത്.

2019 ഫെബ്രുവരി 14 ന് ഉണ്ടായ പുല്‍വാമ ആക്രമണത്തിന് മറുപടിയായാണ് ഇന്ത്യന്‍ വ്യോമസേന ബാലകോട്ടെ ഭീകര കേന്ദ്രങ്ങള്‍ക്ക് ബോംബിട്ടത്. 

തുടര്‍ന്ന് ഫെബ്രുവരി 27 ന് നിയന്ത്രണ രേഖ മറികടന്ന് ആക്രമിക്കാനെത്തിയ പാകിസ്ഥാന്‍ യുദ്ധവിമാനങ്ങളെ ഇന്ത്യ വെടിവെച്ചിട്ടിരുന്നു. ആക്രമണത്തില്‍ അഭിനന്ദന്‍റെ മിഗ് 21 ബൈസണ്‍ ജെറ്റ് മിസൈല്‍ ആക്രമണത്തില്‍ തകരുകയും പാകിസ്ഥാന്‍റെ പിടിയിലാവുകയും ചെയ്തിരുന്നു. 

എന്നാല്‍ ഇന്ത്യയുടെ ശക്തമായ ഇടപെടലില്‍ മാര്‍ച്ച് ഒന്നിന് അഭിനന്ദനെ പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു.

Read More