Home> India
Advertisement

RajyaSabha: പിച്ച് മാറ്റി ഹര്‍ഭജന്‍ സിംഗ്, AAP യ്ക്കൊപ്പം കൈകോര്‍ത്ത് രാജ്യസഭയിലേയ്ക്ക്

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ രാജ്യസഭ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് അം ആദ്മി പാര്‍ട്ടി.

RajyaSabha: പിച്ച് മാറ്റി ഹര്‍ഭജന്‍ സിംഗ്, AAP യ്ക്കൊപ്പം കൈകോര്‍ത്ത് രാജ്യസഭയിലേയ്ക്ക്

Amritsar: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ രാജ്യസഭ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് അം ആദ്മി പാര്‍ട്ടി. 

രാജ്യസഭയിലേക്കുള്ള തങ്ങളുടെ മൂന്ന് സ്ഥാനാർത്ഥികളുടെ പേരുകളാണ്  ആം ആദ്മി പാർട്ടി (Aam Aadmi Party - AAP) ഔദ്യോഗികമായി പ്രഖ്യാപിച്ചത്.  ഹർഭജൻ സിംഗ് (Harbhajan Singh), രാഘവ് ഛദ്ദ (Raghav Chadha), ഡോ സന്ദീപ് പഥക്  (Dr Sandeep Pathak) എന്നിവരെ  തങ്ങളുടെ ക്വാട്ടയിൽ നിന്ന് രാജ്യസഭയിലേക്ക് അയക്കുമെന്ന് പാർട്ടി പ്രഖ്യാപിച്ചു. കൂടാതെ അശോക്‌ കുമാര്‍ മിത്തല്‍ നാലാമത്തെ സ്ഥാനാര്‍ഥിയായി പാര്‍ട്ടിയുടെ പരിഗണനയില്‍ ഉണ്ട്.  നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായ ഇന്നാണ്  സ്ഥാനാര്‍ഥികളുടെ  പേരുകള്‍ പുറത്തു വന്നത്.

Also Read: Petrol, Diesel Price On March 21: ആഗോള വിപണിയില്‍ എണ്ണവില ഉയരുന്നു, രാജ്യത്ത് ഇന്ധനവില വര്‍ദ്ധിക്കുമോ?

പഞ്ചാബിലെ 7 രാജ്യസഭാംഗങ്ങളിൽ 5 പേരുടെയും കാലാവധി അടുത്ത മാസം 9ന് അവസാനിക്കുകയാണ്.  ഈ അഞ്ച് സീറ്റുകളിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച്‌  21 ആണ്.  മാർച്ച് 31നാണ് പഞ്ചാബിൽ രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക.  

സുഖ്‌ദേവ് സിംഗ്, പ്രതാപ് സിംഗ് ബജ്‌വ, ശ്വേത് മാലിക്, നരേഷ് ഗുജ്‌റാൾ, ഷംഷേർ സിംഗ് ഡുള്ളോ എന്നിവരടക്കം 5 രാജ്യസഭാംഗങ്ങളുടെ കാലാവധി ഏപ്രിലിൽ അവസാനിക്കും. ബാക്കിയുള്ള രണ്ട് എംപിമാരായ ബൽവീന്ദർ സിംഗ് ഭുന്ദർ, അംബികാ സോണി എന്നിവരുടെ കാലാവധി ഈ വർഷം ജൂലൈ ഏഴിനും അവസാനിക്കും.  

Also Read:  ആരാകും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി? എംഎൽഎമാരുടെ സത്യപ്രതിജ്ഞയ്ക്ക് പിറകെ സസ്പെൻസ് തീരും, അറിയാൻ മണിക്കൂറുകൾ മാത്രം

അടുത്തിടെ നടന്ന പഞ്ചാബ്‌ നിയമസഭ തിരഞ്ഞെടുപ്പില്‍  117ൽ 92 സീറ്റും നേടിയാണ്‌ AAP അധികാരത്തില്‍ എത്തിയത്.  ഈ സാഹചര്യത്തില്‍ 
സംസ്ഥാനത്തെ ആകെയുള്ള 7 രാജ്യസഭാ സീറ്റുകളിൽ 5എണ്ണവും AAPയുടെ അക്കൗണ്ടിൽ എത്തും.   

പഞ്ചാബില്‍ നിന്നും കുറഞ്ഞത്‌ 5 അംഗങ്ങള്‍ രാജ്യസഭയില്‍ എത്തുന്നതോടെ ഉപരിസഭയില്‍ AAP യുടെ അംഗങ്ങളുടെ എണ്ണം  വര്‍ദ്ധിച്ച്   8 ആയി മാറും. ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് 3 അംഗങ്ങളാണ് ഉള്ളത്. 

ഇതോടെ AAP രാജ്യസഭയിലെ അഞ്ചാമത്തെ വലിയ കക്ഷിയാകും.  നിലവിൽ ബിജെപിക്ക് 97, കോൺഗ്രസിന് 34, ടിഎംസിക്ക് 13, ഡിഎംകെക്ക് 10 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

Read More