Home> India
Advertisement

ആധാറില്‍ തിരിച്ചറിയിലിന് ഇനി മുഖവും; പുതിയ സംവിധാനം ജൂലൈ 1 മുതല്‍

തിരിച്ചറിയിലിനായി മുഖം കൂടി പരിഗണിക്കുന്ന സംവിധാനം ജൂലൈ 1 മുതല്‍ നിലവില്‍ വരുമെന്ന് ആധാര്‍ അതോറിറ്റി.

ആധാറില്‍ തിരിച്ചറിയിലിന് ഇനി മുഖവും; പുതിയ സംവിധാനം ജൂലൈ 1 മുതല്‍

ന്യൂഡല്‍ഹി: തിരിച്ചറിയിലിനായി മുഖം കൂടി പരിഗണിക്കുന്ന സംവിധാനം ജൂലൈ 1 മുതല്‍ നിലവില്‍ വരുമെന്ന് ആധാര്‍ അതോറിറ്റി. 

വിരലടയാളം യോജിക്കാത്തത് മൂലം പ്രശ്നങ്ങള്‍ നേരിടുന്ന വയോധികര്‍ക്ക് ഫേസ് ഡിറ്റക്ഷന്‍ സൗകര്യപ്രദമാകുമെന്ന് ആധാര്‍ അതോറിറ്റി ഇന്ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഇക്കാര്യം സി.ഇ.ഒ തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചിട്ടുണ്ട്. 

ആധാര്‍ കാര്‍ഡിനായി വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ എടുക്കുന്ന വിരലടയാളവും ഐറിസിന്‍റെ വിവരങ്ങളും മാത്രമാണ് ഇതു വരെ തിരിച്ചറിയലിന് വേണ്ടി ഉപയോഗിച്ചിരുന്നത്. ഇനി മുതല്‍ മുഖവും തിരിച്ചറിയലിന് വേണ്ടി ഉപയോഗിക്കാമെന്നാണ് ആധാര്‍ അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്. ആധാര്‍ കാര്‍ഡിനായി വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ എടുത്ത ഫോട്ടോയാണ് ഇതിനാണ് ഉപയോഗിക്കുന്നതെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. 

 

 

അതേസമയം ആളുകളെ ഇത്തരത്തില്‍ ആധാര്‍ വഴി പ്രൊഫൈല്‍ ചെയ്യുന്നതിന്‍റെ സാധ്യതകള്‍ ഓണ്‍ഗ്രിഡ്.ഇന്‍ എന്ന വെബ്സൈറ്റ് നേരത്തെ പരസ്യപ്പെടുത്തിയിരുന്നു. കമ്പനികള്‍ക്ക് വേണ്ടി ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കുന്ന ഒരു സ്വകാര്യ കമ്പനിയാണ് ഓണ്‍ഗ്രിഡ്.ഇന്‍. 

ആധാര്‍ വിവരചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ആധാര്‍ അതോറിറ്റിക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി വരുന്നത്. ആധാര്‍ നമ്പറിന് പകരം വിര്‍ച്വല്‍ ഐ.ഡി നല്‍കുന്ന സംവിധാനം ഈയടുത്താണ് ആധര്‍ അതോറിറ്റി പ്രഖ്യാപിച്ചത്. ആധാര്‍ കാര്‍ഡ് നമ്പറിന്‍റെ ദുരുപയോഗം തടയുന്നതിനായിരുന്നു പ്രസ്തുത നടപടി. ആധാര്‍ ഫേസ് ഡിറ്റക്ഷന്‍ നടപടിക്കെതിരെയും വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. 

Read More