Home> India
Advertisement

മാസം ആറിലധികം ടിക്കറ്റുകള്‍ വേണ്ടവര്‍ക്ക് ആധാര്‍ നിര്‍ബന്ധമെന്ന് റെയില്‍വേയുടെ പുതിയ ഉത്തരവ്

ഐആര്‍സിടിസി വഴി ഒരു മാസം ആറിലധികം ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് റെയില്‍വേ ഉത്തരവ്. വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച്‌ സ്വകാര്യ ഏജന്‍സികള്‍ ടിക്കറ്റുകള്‍ മൊത്തമായി ബുക്ക് ചെയ്ത് മറിച്ചുവില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നീക്കമെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം.

മാസം ആറിലധികം ടിക്കറ്റുകള്‍ വേണ്ടവര്‍ക്ക് ആധാര്‍ നിര്‍ബന്ധമെന്ന് റെയില്‍വേയുടെ പുതിയ ഉത്തരവ്

ഡല്‍ഹി: ഐആര്‍സിടിസി വഴി ഒരു മാസം ആറിലധികം ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് റെയില്‍വേ ഉത്തരവ്. വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച്‌ സ്വകാര്യ ഏജന്‍സികള്‍ ടിക്കറ്റുകള്‍ മൊത്തമായി ബുക്ക് ചെയ്ത് മറിച്ചുവില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നീക്കമെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം.

ഓണ്‍ലൈന്‍ വഴി ആറ് മുതല്‍ 12 വരെ ടിക്കറ്റ് വേണ്ടവര്‍ക്കാണ് ആധാര്‍ നിര്‍ബന്ധമായിട്ടുള്ളത്. ഇതിനായി ഐആര്‍സിടിസി വെബ്സൈറ്റില്‍ മൈ പ്രൊഫൈല്‍ കാറ്റഗറിയിലെ ആധാര്‍ കെവൈസിയില്‍ ക്ലിക്ക് ചെയ്ത് ആധാര്‍ നമ്ബര്‍ അപ്ഡേറ്റ് ചെയ്യുകയാണ് വേണ്ടത്. മൊബൈല്‍ നമ്പറിലേയ്ക്ക് വരുന്ന ഒടിപി ഉപയോഗിച്ചാണ് ആധാര്‍ നമ്പ അപ്ഡേറ്റ് ചെയ്യേണ്ടത്.

Read More