Home> India
Advertisement

ഡല്‍ഹി സര്‍ക്കാരിന്‍റെ 9 ഉപദേശകരെ ലഫ്റ്റനന്റ് ഗവര്‍ണര്‍ പുറത്താക്കി

ഡ​ൽ​ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ഏ​റ്റു​മു​ട്ട​ല്‍ പുതിയ തലത്തിലേയ്ക്ക്. ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി സര്‍ക്കാരിന്‍റെ 9 ഉപദേശകരെ ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ പുറത്താക്കി. എന്നാല്‍ രാഷ്ട്രീയ പകപോക്കലാണ് ഗവര്‍ണറുടെ നടപടിക്ക് പിന്നിലെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.

ഡല്‍ഹി സര്‍ക്കാരിന്‍റെ 9 ഉപദേശകരെ ലഫ്റ്റനന്റ് ഗവര്‍ണര്‍ പുറത്താക്കി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ഏ​റ്റു​മു​ട്ട​ല്‍ പുതിയ തലത്തിലേയ്ക്ക്. ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി സര്‍ക്കാരിന്‍റെ 9 ഉപദേശകരെ ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ പുറത്താക്കി. എന്നാല്‍ രാഷ്ട്രീയ പകപോക്കലാണ് ഗവര്‍ണറുടെ നടപടിക്ക് പിന്നിലെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.  

ധ​ന​മ​ന്ത്രാ​ല​യം ഈ ​നി​യ​മ​ന​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാണ് ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​​ന്‍റെ ഈ ന​ട​പ​ടി. ഈ ​നി​യ​മ​ന​ങ്ങ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ദി​വ​സം പ്ര​സ്താ​വി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഉ​പ​ദേ​ശ​ക​രെ ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ പു​റ​ത്താ​ക്കിയത്.

അതേസമയം, ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യു​ടെ ഉ​പ​ദേ​ശ​ക അ​തി​ഷി മ​ർ​ലീ​ന​യും പു​റ​ത്താ​ക്ക​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ന നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നാ​യി നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ വെ​റും ഒ​രു രൂ​പ വേ​ത​ന​ത്തി​ലാ​ണ് മ​ർ​ലീ​ന​യെ നി​യ​മി​ച്ചി​രു​ന്ന​തെ​ന്ന് സി​സോ​ദി​യ അ​റി​യി​ച്ചു. 

കേ​ന്ദ്ര​ത്തി​ന്‍റെ​യും അ​നി​ൽ ബൈ​ജാ​ലി​ന്‍റെ​യും പു​തി​യ നീ​ക്കം ക​ത്വ, ഉ​ന്നാ​വോ പീ​ഡ​ന​ങ്ങ​ൾ, ക​റ​ൻ​സി ക്ഷാ​മം എ​ന്നി​വ​യി​ൽ​നി​ന്നു പോതുജന ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നു​ള്ള ശ്ര​മ​മാ​ണെ​ന്ന് എ​എ​പി നേ​താ​വ് രാ​ഘ​വ് ഛദ്ദ ​ആ​രോ​പി​ച്ചു.

2015ലാണ് മന്ത്രിസഭയെ സഹായിക്കാനെന്ന പേരില്‍ 9 ഉപദേശകരെ ഡല്‍ഹി സര്‍ക്കാര്‍ നിയമിക്കുന്നത്. എന്നാല്‍ ഇത്തരം നിയമനങ്ങള്‍ നിയമവിരുദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ടെത്തി. ഇവരെ പുറത്താക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ഗവര്‍ണര്‍ നടപടിയെടുത്തതെന്നാണ് വിവരം.

ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​രുടെ ഈ നീക്കം ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള മറ്റൊരു ഏറ്റുമുട്ടലിന് വഴിയൊരുക്കും എന്നത് വ്യക്തമാണ്‌.  

 

Read More