Home> India
Advertisement

രാജസ്ഥാനിലും ശിശുമരണം; 51 ദിവസത്തിനുള്ളിൽ മരിച്ചത് 81 നവജാതശിശുക്കൾ

ഉത്തർപ്രദേശിലെയും ഛത്തീസ്ഗഢിലേയും ശിശുമരണങ്ങളുടെ നടുക്കുന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ രാജസ്ഥാനിലും ശിശുമരണം. 51 ദിവസത്തിനുള്ളിൽ 81 നവജാതശിശുക്കളാണ് മരിച്ചത്. ബൻസാവാഡയിലെ മഹാത്മാഗാന്ധി ചികിത്സാലയത്തിലാണ് സംഭവം.

രാജസ്ഥാനിലും ശിശുമരണം; 51 ദിവസത്തിനുള്ളിൽ മരിച്ചത് 81 നവജാതശിശുക്കൾ

ബൻസാവാഡ: ഉത്തർപ്രദേശിലെയും ഛത്തീസ്ഗഢിലേയും ശിശുമരണങ്ങളുടെ നടുക്കുന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ രാജസ്ഥാനിലും ശിശുമരണം. 51 ദിവസത്തിനുള്ളിൽ 81 നവജാതശിശുക്കളാണ് മരിച്ചത്. ബൻസാവാഡയിലെ മഹാത്മാഗാന്ധി ചികിത്സാലയത്തിലാണ് സംഭവം. 

പോഷകാഹാരക്കുറവാണ് മരണത്തിന് കാരണമായി ശിശുരോഗ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. 

ഓരോ കേസും പ്രത്യേകം അന്വേഷിക്കുമെന്നും അതിന് ശേഷം മാത്രമേ ഔദ്യോഗിക വിശദീകരണം നൽകാൻ കഴിയൂ എന്നും അന്വേഷണത്തിന്റെ ചുമതലയുള്ള ചീഫ് മെഡിക്കൽ ഓഫീസർ വ്യക്തമാക്കി. 

Read More