Home> India
Advertisement

Road Accident: കാറും ലോറിയും കൂട്ടിയിടിച്ച് 8 മരണം; മരിച്ചത് ഒരു കുടുംബത്തിലെ ഏഴുപേർ

ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ കാർ നിയന്ത്രണംവിട്ട് ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്.

Road Accident: കാറും ലോറിയും കൂട്ടിയിടിച്ച് 8 മരണം; മരിച്ചത് ഒരു കുടുംബത്തിലെ ഏഴുപേർ

ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലയിൽ കാറും ലോറിയും കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു. ഒരു കുടുംബത്തിലെ ഏഴ് പേരും ഡ്രൈവറുമാണ് മരിച്ചത്. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. ബെംഗളൂരു ദേശീയപാതയിൽ പക്രിപാളത്തുവച്ചാണ്  അപകടം സംഭവിച്ചത്. ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ കാർ നിയന്ത്രണംവിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു. 6 പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 2 പേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.  

അപകടം സംഭവിച്ചതിന് പിന്നാലെ ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. തുടർന്ന് അഗ്നിരക്ഷാസേന എത്തിയാണ് കാറിനുള്ളില്‍ നിന്നും ആളുകളെ പുറത്തെടുത്തത്. മൃതദേഹങ്ങൾ ‌തിരുവണ്ണാമലൈ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണപ്പെട്ടവരുടെ കുടുംബത്തിന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Read More