Home> India
Advertisement

ബസ് ട്രക്കിലേക്ക് പാഞ്ഞു കയറി 8 പേര്‍ മരിച്ചു, 30 പേര്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡയിലെ യമുന എക്‌സ്പ്രസ് വേയിലുണ്ടായ ബസപകടത്തില്‍ 8 പേര്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ 30 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ബസ് ട്രക്കിലേക്ക് പാഞ്ഞു കയറി 8 പേര്‍ മരിച്ചു, 30 പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ഗ്രേറ്റര്‍ നോയിഡയിലെ യമുന എക്‌സ്പ്രസ് വേയിലുണ്ടായ ബസപകടത്തില്‍ 8 പേര്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ 30 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

പുലര്‍ച്ചെ 5 മണിയ്ക്കാണ് നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ബസ് ട്രക്കിലേക്ക് പാഞ്ഞു കയറിയത്.  അപകടത്തില്‍ ബസ്സിന്‍റെ പകുതി ഭാഗവും തകര്‍ന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. 

അതിവേഗം മൂലമുണ്ടാകുന്ന അപകടങ്ങള്‍ തുടര്‍ച്ചയാവുകയാണ് യമുന എക്‌സ്പ്രസ് വേയില്‍. കഴിഞ്ഞ മാസമാണ് ആംബുലന്‍സും കാറും തമ്മില്‍ കൂട്ടിയിടിച്ച് ഇവിടെ 7 പേര്‍ മരിച്ചത്. 

 

Read More