Home> India
Advertisement

ഏഴാം ശമ്പള കമ്മീഷന്‍ : കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ അടിസ്ഥാന വേതനത്തില്‍ വന്ന മാറ്റങ്ങള്‍ അറിയാം

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടിസ്ഥാന വേതനത്തില്‍ ഏഴാം ശമ്പള കമീഷന്‍ ശിപാര്‍ശ ചെയ്തതിനേക്കാള്‍ വര്‍ധനക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത് കഴിഞ്ഞ മാസം 29നാണ് . ഒരുകോടിയിലധികം സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും കാത്തിരിക്കുന്ന തീരുമാനമാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന്‍ ഉണ്ടായത് .

ഏഴാം ശമ്പള കമ്മീഷന്‍ : കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ അടിസ്ഥാന വേതനത്തില്‍ വന്ന മാറ്റങ്ങള്‍ അറിയാം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടിസ്ഥാന വേതനത്തില്‍ ഏഴാം ശമ്പള കമീഷന്‍ ശിപാര്‍ശ ചെയ്തതിനേക്കാള്‍ വര്‍ധനക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത് കഴിഞ്ഞ മാസം 29നാണ് . ഒരുകോടിയിലധികം സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും കാത്തിരിക്കുന്ന തീരുമാനമാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന്‍ ഉണ്ടായത് . 

കഴിഞ്ഞ വര്‍ഷം നവംബറില്‍ സമര്‍പ്പിച്ച ഏഴാം ശമ്പള കമീഷന്‍ ജൂനിയര്‍ തലത്തില്‍ അടിസ്ഥാന വേതനത്തില്‍ 14.27 ശതമാനം വര്‍ധനയാണ് ശിപാര്‍ശ ചെയ്തത്. കഴിഞ്ഞ 70 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ ശിപാര്‍ശയാണിത്.ശമ്പളത്തിൽ ശരാശരി 23 ശതമാനത്തിന്റെ വർധനയുണ്ടാകും. 2016 ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യവും. 55 ലക്ഷം പെൻഷൻകാർക്കും 48 ലക്ഷം ജീവനക്കാർക്കും ഇതുകൊണ്ട് നേട്ടമുണ്ടാകും.

ശുപാര്‍ശ നടപ്പാക്കുമ്പോള്‍ 1.02 ലക്ഷം കോടി രൂപയുടെ അധികച്ചെലവുവരുമെന്നാണ്  പ്രതീക്ഷിക്കപ്പെട്ടിരുന്നത് . ജിഡിപിയുടെ 0.7 ശതമാനം. സൈന്യത്തിലെ ശിപ്പായിക്ക് 8,460 രൂപയ്ക്കു പകരം 21,700 രൂപ പ്രതിമാസം അടിസ്ഥാന ശമ്പളമായി ലഭിക്കും.ജീവനക്കാരുടെ അടിസ്ഥാന വേതനത്തില്‍ വന്ന മാറ്റങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ .

 

Read More