Home> India
Advertisement

7th Pay Commission: Good News..!! ശമ്പള കമ്മീഷന്‍ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു, കേന്ദ്ര ജീവനക്കാരുടെ DA 28% മായി ഉയര്‍ത്തി

മാസങ്ങളായി കേന്ദ്ര ജീവനക്കാര്‍ക്കുള്ള ശമ്പള പരിഷ്ക്കരണത്തില്‍ (7th Pay Commission) ചര്‍ച്ചകള്‍ നടക്കുകയാണ്.

7th Pay Commission: Good News..!! ശമ്പള കമ്മീഷന്‍ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു, കേന്ദ്ര ജീവനക്കാരുടെ  DA 28% മായി ഉയര്‍ത്തി

7th Pay Commission Latest News: മാസങ്ങളായി കേന്ദ്ര  ജീവനക്കാര്‍ക്കുള്ള ശമ്പള പരിഷ്ക്കരണത്തില്‍    (7th Pay Commission) ചര്‍ച്ചകള്‍ നടക്കുകയാണ്.    

ഏഴാം  ശമ്പള കമ്മീഷന്‍റെ (7th Pay Commission) ശുപാര്‍ശയുടെ ഭാഗമായി നിരവധി ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് ഇതിനോടകം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.  എങ്കിലും  ശമ്പള വര്‍ദ്ധന സംബന്ധിച്ച കാത്തിരിപ്പ്  നീളുമ്പോഴാണ് ആ സന്തോഷവാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍ എത്തുന്നത്‌. ഈ വാര്‍ത്ത കേന്ദ്ര ജീവനക്കാരുടേയും   പെൻഷന്‍കാരുടേയും മുഖത്ത്  പുഞ്ചിരി വിടര്‍ത്തും തീര്‍ച്ച...!! 

കേന്ദ്ര സര്‍ക്കാര്‍ ക്ഷാമ ബത്ത  (Dearness Allowance) 28% മായി   ഉയര്‍ത്തി.   7th Pay Commission നല്‍കിയ ശുപാര്‍ശയ്ക്ക്   കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.  
 
1.2 കോടിയിലധികം വരുന്ന കേന്ദ്ര ജീവനക്കാര്‍ക്കും   പെൻഷന്‍കാര്‍ക്കുമാണ്  (Government Employees And Pensioners) ഇതിന്‍റെ പ്രയോജനം ലഭിക്കുക.   അവരുടെ  ഏറെക്കാലമായുള്ള കാത്തിരിപ്പിനാണ് ഇന്ന്  വിരാമമായത്.   ഇന്ന് പ്രധാനമന്ത്രി മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ്  നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടത്.  

DA 17% ത്തില്‍ നിന്നും 28% മായാണ് ഉയര്‍ത്തിയത്‌.   കഴിഞ്ഞ ഒന്നര വര്‍ഷമായി ക്ഷാമ ബത്ത  (Dearness Allowance) നല്‍കുന്നതിന് മുടക്കം  വന്നിരുന്നു. ക്ഷാമ ബത്ത  28% മായി ഉയര്‍ത്തിയതോടെ  11% ആണ് വര്‍ദ്ധനവ്‌ വന്നിരിയ്ക്കുന്നത്‌.

കോവിഡ് സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍   ക്ഷാമ ബത്ത ഒന്നര വര്‍ഷമായി നിര്‍ത്തി വച്ചിരിയ്ക്കുകയായിരുന്നു .  

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് മറ്റൊരു സമ്മാനം കൂടി! വീട് പണിയാൻ സർക്കാർ House Building Advance നൽകുന്നു
 
ജൂലൈ മാസത്തെ  ക്ഷാമ ബത്ത  (Dearness Allowance)സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ ഇതുവരെ കൈക്കൊണ്ടിട്ടില്ല. എന്നാല്‍  3%  വര്‍ദ്ധനവ്‌ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സെപ്റ്റംബർ മുതൽ വർദ്ധിച്ച  ക്ഷാമ ബത്ത  (Dearness Allowance) ലഭിക്കാൻ തുടങ്ങും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More