Home> India
Advertisement

രാഷ്ട്രപതി പ്രണബ് മുഖര്‍ജി പതാക ഉയര്‍ത്തി; അറുപത്തിഎട്ടാം റിപബ്ലിക് ദിനാഘാഷ ചടങ്ങിന്‌ തുടക്കമായി

രാജ്യത്തിന്‍റെ അറുപത്തിഎട്ടാം റിപ്പബ്ലിക് ദിനാഘോഷത്തിനു തുടക്കമായി. രാഷ്ട്രപതി പ്രണബ് മുഖർജി രാജ്പഥിൽ. രാജ്​പഥിൽ രാഷ്​ട്രപതി പ്രണബ്​ മുഖർജി പതാക ഉയർത്തിയതോടെയാണ്​ ചടങ്ങുകൾക്ക്​ തുടക്കമായത്​.അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് മുഖ്യാതിഥി.

രാഷ്ട്രപതി പ്രണബ് മുഖര്‍ജി പതാക ഉയര്‍ത്തി; അറുപത്തിഎട്ടാം റിപബ്ലിക് ദിനാഘാഷ ചടങ്ങിന്‌ തുടക്കമായി

ന്യൂഡൽഹി: രാജ്യത്തിന്‍റെ അറുപത്തിഎട്ടാം റിപ്പബ്ലിക് ദിനാഘോഷത്തിനു തുടക്കമായി. രാഷ്ട്രപതി പ്രണബ് മുഖർജി രാജ്പഥിൽ. രാജ്​പഥിൽ രാഷ്​ട്രപതി പ്രണബ്​ മുഖർജി പതാക ഉയർത്തിയതോടെയാണ്​ ചടങ്ങുകൾക്ക്​ തുടക്കമായത്​.അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് മുഖ്യാതിഥി.

ഇന്ത്യയുടെ കര, വ്യോമ,നാവിക സേനകളുടെ സാന്നിധ്യവും റിപബ്ലിക്​ ദിന പരേഡിനുണ്ട്​. ആദ്യമായി ദേശീയ സുരക്ഷ സേനയുടെ സംഘവും റിപബ്ലിക്​ ദിന പരേഡിൽ അണി നിരന്നിട്ടുണ്ട്​. ​ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത എൽ.സി.എ തേജസ്​ യുദ്ധവിമാനത്തി​ന്‍റെ അരേങ്ങറ്റവും ഇന്ന്​ നടക്കും.

ഇന്ത്യൻ സൈനികരോടൊപ്പം യുഎഇയുടെ 200 വ്യോമസേനാംഗങ്ങളും പരേഡിൽ അണിനിരക്കും. അതേസമയം, റിപ്പബ്ലിക് ദിനാഘോഷത്തിനിടെ പാക്ക് ഭീകരര്‍ ആക്രമണത്തിനു ശ്രമിച്ചേക്കുമെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ രാജ്പഥ് പൂർണമായും സുരക്ഷാ വലയത്തിലാണ്. രാജ്പഥിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവിലെ എല്ലാ കെട്ടിടങ്ങളിലും ഡൽഹി പൊലീസിന്റെ സാന്നിധ്യമുണ്ട്. 

കേരളത്തിലും റിപബ്ലിക്​ ദിനം വിപുലമായി തന്നെ ആഘോഷിച്ചു. ഗവർണർ പി.സദാശിവം പതാകയുയർത്തിയതോടെയാണ്​ സംസ്ഥാനത്ത്​ ചടങ്ങുകൾക്ക്​ തുടക്കമായത്​.

Read More