Home> India
Advertisement

തിരുപ്പതിയിൽ ആറ് വയസുകാരിയെ പുള്ളിപ്പുലി കടിച്ചു കൊന്നു; സംഭവം ക്ഷേത്രത്തിലേക്ക് പോകും വഴി

പെൺകുട്ടിയെ കരടി പിടിച്ചതാകാമെന്നാണ് വനം വകുപ്പ് അധികൃതർ സംശയിക്കുന്നത്. സിസിടീവി ദൃശ്യങ്ങളിൽ പെൺകുട്ടി ഒറ്റക്ക് നടക്കുന്നത് കാണാം

തിരുപ്പതിയിൽ ആറ് വയസുകാരിയെ പുള്ളിപ്പുലി കടിച്ചു കൊന്നു; സംഭവം ക്ഷേത്രത്തിലേക്ക് പോകും വഴി

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ തിരുമലയിൽ ശനിയാഴ്ച ആറ് വയസുകാരിയെ പുള്ളിപ്പുലി കടിച്ചു കൊന്നു.  ആന്ധ്രാപ്രദേശ് നെല്ലൂർ ജില്ലയിലെ ദിനേശ്-ശശികല ദമ്പതികളുടെ മകൾ ലക്ഷിതയാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതായത്. കുടുംബത്തോടൊപ്പം ക്ഷേത്രത്തിലേക്കുള്ള വഴിയിൽ നടക്കുമ്പോഴാണ് സംഭവം.

ഉടൻ തന്നെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്ന് ശനിയാഴ്ച പുലർച്ചെ നാല് മണിയോടെ ഇവിടുത്തെ നരസിഹ സ്വാമി ക്ഷേത്രത്തിന് സമീപം കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വെങ്കടേശ്വര രാംനാരായണൻ റൂയിയ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം പെൺകുട്ടിയെ കരടി പിടിച്ചതാകാമെന്നാണ് വനം വകുപ്പ് അധികൃതർ സംശയിക്കുന്നത്. സിസിടീവി ദൃശ്യങ്ങളിൽ പെൺകുട്ടി ഒറ്റക്ക് നടക്കുന്നത് കാണാം. കുട്ടികളെ  ഒറ്റക്ക് വിടരുതെന്നും ഗ്രൂപ്പുകളായി യാത്ര ചെയ്യാൻ ശ്രദ്ധിക്കണമെന്നും പോലീസ് പറഞ്ഞു. സംഭവത്തിൻറെ ഉത്തരവാദിത്തം ടിടിഡി ഉദ്യോഗസ്ഥർക്കാണെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. നേരത്തെ ജൂണിൽ മറ്റൊരു കുട്ടിക്ക് കരടിയുടെ ആക്രമണമുണ്ടായതിന് പിന്നാലെ ഉദ്യോഗസ്ഥർ കമ്പിവേലി എന്തുകൊണ്ട് സ്ഥാപിച്ചില്ലെന്നും അവർ ചോദിച്ചു.

ശേഷാചലം കാടുകൾ

തിരുപ്പതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ശേഷാചലം കാടുകളൾ പുള്ളിപ്പുലികളും കരടികളും ധാരളമുള്ള പ്രദേശമാണ്. കഴിഞ്ഞ വർഷം തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ മൂന്നു വയസ്സുകാരനെ പുലി ആക്രമിച്ചു വലിച്ചിഴച്ചിരുന്നു. ഒരാഴ്ച മുൻപ് തിരുപ്പതി അലിപിരി-തിരുമല പാതയിൽ മാൻ പാർക്കിന് സമീപം ഒരുമണിയോടെ പുലിയെ കണ്ടത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More