Home> India
Advertisement

ഗുരുഗ്രാം സംഘർഷം: 47 പേര്‍ അറസ്റ്റില്‍

പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് ചിത്രം 'പത്മാവത്' റിലീസിനോടനുബന്ധിച്ച് ഗുരുഗ്രാമില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് 47 പേര്‍ അറസ്റ്റില്‍. ഗുരുഗ്രാമിലെ സോഹ്ന റോഡിലുള്ള രഹേജ മാളില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

ഗുരുഗ്രാം സംഘർഷം: 47 പേര്‍ അറസ്റ്റില്‍

ഗുരുഗ്രാം: പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് ചിത്രം 'പത്മാവത്' റിലീസിനോടനുബന്ധിച്ച് ഗുരുഗ്രാമില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് 47 പേര്‍ അറസ്റ്റില്‍. ഗുരുഗ്രാമിലെ സോഹ്ന റോഡിലുള്ള രഹേജ മാളില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 

ഇന്നലെ രേവാരി കര്‍ണി സേനയുടെ അദ്ധ്യക്ഷന്‍ ഹരിന്ദര്‍ ടിങ്കുവിനേയും ശനിയാഴ്ച ഗുരുഗ്രാം കര്‍ണി സേനയുടെ മുഖ്യനായ താകൂര്‍ കുശാല്‍പാലിനെയും അറസ്റ്റ് ചെയ്തിരുന്നു.
 
ഗുരുഗ്രാമില്‍ നടന്ന അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഹരിയാന സര്‍ക്കാര്‍ പ്രത്യേക സംഘം (എസ്.ഐ.ടി) രൂപീകരിച്ചിരുന്നു.

ഭോണ്ഡിസി, സദർ സോഹ്ന എന്നിവിടങ്ങളില്‍ നടന്ന സംഭവം അന്വേഷിക്കാന്‍ എസിപി, ഇൻസ്പെക്ടർ,  എഎസ്ഐ എന്നിവരടങ്ങുന്ന സംഘത്തെയാണ്‌ രൂപീകരിച്ചിരിയ്ക്കുന്നത്. ഈ സംഘം സൗത്ത് ഗുരുഗ്രാം ഡിസിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുകയാണ്. 

അതേസമയം, കര്‍ണി സേനയുടെ നേതാവായ സുരാജ് പാല്‍ അമുവിനെ രോഗബാധിതനായതിനെതുടര്‍ന്ന് ആശുപതിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. ജുഡിഷ്യല്‍ കാസ്റ്റഡിയിലുള്ള  ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കേണ്ട ദിവസമായിരുന്നു ഇന്ന്. 26 നാണ് ഇദ്ദേഹത്തെ ജുഡിഷ്യല്‍ കാസ്റ്റഡിയില്‍ വിട്ടയച്ചത്. 

 

 

 

 

 

 

 

 

 

Read More