Home> India
Advertisement

ജമ്മു-കശ്മീര്‍: ഷോപ്പിയാനില്‍ സൈന്യം 4 ഭീകരരെ വധിച്ചു

ജമ്മു-കശ്മീരിലെ ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലിൽ സൈന്യം 4 ഭീകരരെ വധിച്ചു.

ജമ്മു-കശ്മീര്‍: ഷോപ്പിയാനില്‍ സൈന്യം 4 ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലിൽ സൈന്യം 4 ഭീകരരെ വധിച്ചു.

തെക്കൻ കാശ്മീരിൽ ദരംദോര കീഗം എന്ന പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഭീകരരിൽ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ, ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

പ്രദേശത്ത് ഭീകരര്‍ക്കായി സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെ വെടിവെപ്പുണ്ടാകുകയായിരുന്നു. കൊല്ലപ്പെട്ട ഭീകരെയും സംഘടനയെയും തിരിച്ചറിയാന്‍ ശ്രമം തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി.

 

Read More