Home> India
Advertisement

മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നേരിയ ഭൂചലനം

റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പാല്‍ഘറില്‍ ഉണ്ടായത്.

മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നേരിയ ഭൂചലനം

പാല്‍ഘര്‍: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു.

റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പാല്‍ഘറില്‍ ഉണ്ടായത്. പുലര്‍ച്ചെ 05:22 ഓടെയാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തതെന്നാണ് വിവരം.

സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. മാത്രമല്ല സുനാമി മുന്നറിയിപ്പുകളോന്നും നല്‍കിയിട്ടില്ല.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 

 

നേരത്തെ നവംബർ 20 നും മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. അന്ന് 3.5 തീവ്രതയായിരുന്നു രേഖപ്പെടുത്തിയത്.

പാല്‍ഘറിലെ ദഹാനു താലൂക്കിലെ ദുണ്ടൽവാടി ഗ്രാമത്തിലായിരുന്നു ഭൂചലനം രേഖപ്പെടുത്തിയിരുന്നുതെന്ന് താനെ മുനിസിപ്പൽ കോർപ്പറേഷന്‍റെ റീജണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് സെൽ മേധാവി സന്തോഷ് കടം പറഞ്ഞു.

പാല്‍ഘറിലെ ദുണ്ടൽവാടിയില്‍ നവംബർ 2018 മുതൽ ഭൂചലനം ആവർത്തിച്ച് രേഖപ്പെടുത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

Read More