Home> India
Advertisement

ഷോപ്പിയാന്‍ ഏറ്റുമുട്ടല്‍: മൂന്ന് ഭീകരരെ സിആര്‍പിഎഫ് വധിച്ചു

ഒരാഴചയ്ക്കിടെ ഇത് രണ്ടാം തവണയാണ് പ്രദേശത്ത് ഭീകരരും സേനയും തമ്മില്‍ ഏറ്റുമുട്ടുന്നത്.

ഷോപ്പിയാന്‍ ഏറ്റുമുട്ടല്‍: മൂന്ന് ഭീകരരെ സിആര്‍പിഎഫ് വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സിആര്‍പിഎഫുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ കെല്ലാറില്‍ ഇന്ന് രാവിലെയാണ് സിആര്‍പിഎഫും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടിയത്. മരിച്ച ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല.

 

 

ഒരാഴചയ്ക്കിടെ ഇത് രണ്ടാം തവണയാണ് പ്രദേശത്ത് ഭീകരരും സേനയും തമ്മില്‍ ഏറ്റുമുട്ടുന്നത്. ഇമാംസാഹിബില്‍ വെള്ളിയാഴ്ചയുണ്ടായ വെടിവെപ്പില്‍ ലഷ്കര്‍ ഇ തൊയിബയുടെ രണ്ടു ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു.

പ്രദേശത്ത് ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെതുടര്‍ന്ന് തിരച്ചില്‍ നടത്തിയ സുരക്ഷാസേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സിആര്‍പിഎഫും ജമ്മു കശ്മീര്‍ പോലീസും ഉള്‍പ്പെടുന്ന സുരക്ഷാസേന തിരിച്ചടിക്കുകയും മൂന്ന് പേരെ വധിക്കുകയും ചെയ്തു.  

Read More