Home> India
Advertisement

നിയന്ത്രണരേഖ അശാന്തം;6 മാസത്തിനിടെ പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന് 2400 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം!

നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ക്കഥയായിരിക്കുകയാണ്.

നിയന്ത്രണരേഖ അശാന്തം;6 മാസത്തിനിടെ പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന് 2400 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം!

ശ്രിനഗര്‍:നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ക്കഥയായിരിക്കുകയാണ്.

അതേസമയം ഐഎസ്ഐയുടെ പിന്തുണയോടെ ഭീകരവാദികള്‍ക്ക് നുഴഞ്ഞുകയറ്റത്തിന് അവസരം ഒരുക്കുന്നതിനാണ്‌ പാക്കിസ്ഥാന്‍റെ ഭാഗത്ത് നിന്ന് 
നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടാകുന്നതെന്നാണ് ഇന്ത്യന്‍ സുരക്ഷാ സേനയുടെ വിലയിരുത്തല്‍.

പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി നല്‍കുന്ന ഇന്ത്യ നുഴഞ്ഞ്കയറ്റ ശ്രമങ്ങള്‍ പരാജ്യപെടുത്തുകയും ചെയ്തു.
 
നിയന്ത്രണ രേഖയില്‍ രജൌരി,പൂഞ്ച് ജില്ലകളില്‍ സൈന്യം അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്.

ഇവിടെ ഇന്ത്യന്‍ സൈന്യം നിരവധി നുഴഞ്ഞ്കയറ്റ ശ്രമങ്ങള്‍ തടയുകയും ചെയ്തു.

കഴിഞ്ഞ ആറു മാസത്തിനിടെ 2400 തവണയാണ് പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന് നിയന്ത്രണ രേഖയിലും അന്താരാഷ്‌ട്ര അതിര്‍ത്തിയിലും വെടിനിര്‍ത്തല്‍
കരാര്‍ ലംഘനം ഉണ്ടായത്.

കഴിഞ്ഞ വര്‍ഷം 3168 തവണയാണ് പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടായത്,അതേസമയം 2018ല്‍ 
1629 തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടായത്.

Also Read:ഒരു കയ്യിൽ ഓടക്കുഴലും മറു കയ്യിൽ സുധർശന ചക്രവുമുള്ള കൃഷ്ണനെ പൂജിക്കുന്നവരാണ് നമ്മൾ: മോദി

നിയന്ത്രണ രേഖയില്‍ ഭീകരവാദികളുടെ സാന്നിധ്യം ഉണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം വിവരം നല്‍കിയതോടെ സൈന്യം അതീവ ജാഗ്രതയാണ് പുലര്‍ത്തിയത്‌.

അതുകൊണ്ട് തന്നെ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ തടയുന്നതിന് സൈന്യത്തിന് കഴിഞ്ഞിട്ടുണ്ട്,നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍റെ ഭാഗത്ത് നിന്നുള്ള പ്രകോപനത്തിന് 
മറുപടി നല്‍കുന്നതോടൊപ്പം തന്നെ താഴ്‌വരയില്‍ ഭീകരവാദ വേട്ടയും സൈന്യം ശക്തമാക്കിയിട്ടുണ്ട്.

Read More