Home> India
Advertisement

ഛത്തീസ്ഗഢിൽ നക്സല്‍ ആക്രമണത്തിൽ 24 സി.ആർ.പി.എഫ് സൈനികർ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢിൽ നക്സുലുകളുമായുള്ള ഏറ്റുമുട്ടലിൽ 24 സി.ആർ.പി.എഫ് സൈനികർ കൊല്ലപ്പെട്ടു. ആറു പേർക്കു പരുക്കേറ്റു. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. സുക്മ ജില്ലയിലെ ബുർകപൽ-ചിന്താഗുഭ മേഖലയിൽ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഏറ്റുമുട്ടലുണ്ടായത്. ബസ്തറിൽ മാവോയിസ്റ്റ് ആധിപത്യം ഏറ്റവും രൂക്ഷമായ പ്രദേശമാണിത്.

ഛത്തീസ്ഗഢിൽ നക്സല്‍ ആക്രമണത്തിൽ 24 സി.ആർ.പി.എഫ് സൈനികർ കൊല്ലപ്പെട്ടു

ബിലാസ്പൂർ: ഛത്തീസ്ഗഢിൽ നക്സുലുകളുമായുള്ള ഏറ്റുമുട്ടലിൽ 24 സി.ആർ.പി.എഫ് സൈനികർ കൊല്ലപ്പെട്ടു. ആറു പേർക്കു പരുക്കേറ്റു. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. സുക്മ ജില്ലയിലെ ബുർകപൽ-ചിന്താഗുഭ മേഖലയിൽ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഏറ്റുമുട്ടലുണ്ടായത്. ബസ്തറിൽ മാവോയിസ്റ്റ് ആധിപത്യം ഏറ്റവും രൂക്ഷമായ പ്രദേശമാണിത്. 

സുഖ്മ ജില്ലിയിൽ ചിന്താഗുഭക്കടുത്ത് കലാ പതാറിലാണ് ഏറ്റുമുട്ടലുണ്ടായത്. സുഖ്മ അഡീഷനൽ എസ്.പി ജിതേന്ദ്ര ശുക്ല സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. മാവോയിസ്റ്റ് സാന്നിധ്യം കൂടുതലായി റിപ്പോർട്ട്  ചെയ്ത സ്ഥലങ്ങളിലാണ് സംഭവം നടന്നത്. 

ഇക്കഴിഞ്ഞ ഫെബ്രുവരി 22ന് ഛത്തിസ്ഗഡിലെ നാരായൺപുർ ജില്ലയിൽ സിആർപിഎഫുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.

Read More