Home> India
Advertisement

പുതിയ ആയിരം രൂപാ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കില്ല: അരുണ്‍ ജെയ്റ്റ്‌ലി

പുതിയ ആയിരം രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറങ്ങില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പ്രതിസന്ധി പരിഹരിക്കാൻ 22,500 എടിഎമ്മുകള്‍ കൂടി ഇന്ന് പുനക്രമീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

പുതിയ ആയിരം രൂപാ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കില്ല: അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: പുതിയ ആയിരം രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറങ്ങില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.  പ്രതിസന്ധി പരിഹരിക്കാൻ  22,500 എടിഎമ്മുകള്‍ കൂടി ഇന്ന് പുനക്രമീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബാങ്കില്‍ നിന്നും മാറ്റിവാങ്ങാനുള്ള പണത്തിന്റെ പരിധി 4500 ല്‍ നിന്ന് 2000 ആക്കി കുറച്ചതിന് കാരണം ആളുകള്‍ അത് ദുരുപയോഗം ചെയ്തിട്ടാണെന്നും വിവാഹ ആവശ്യങ്ങള്‍ക്ക് വേണ്ടി രണ്ടര ലക്ഷം രൂപ വരെ പിന്‍വലിക്കാമെന്ന വ്യവസ്ഥ സാധാരണകാര്‍ക്ക് വലിയആശ്വാസം നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു. എന്നാല്‍, പഴയ നോട്ടുകള്‍ കൈകാര്യം ചെയ്യാന്‍ സ്വകാര്യ ആസ്പത്രികള്‍ക്ക് അനുമതിയില്ലെന്നും വ്യക്തമാക്കി.

അതേസമയം 24 വരെ പിൻവലിച്ച നോട്ടുകൾ സർക്കാർ ആശുപത്രികൾ, പെട്രോൾ പമ്പുകൾ തുടങ്ങിയ സ്‌ഥലങ്ങളിൽ ഉപയോഗിക്കാം.

Read More