Home> India
Advertisement

ഉത്തര്‍പ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 22 പേര്‍ മരിച്ചു; 16 പേര്‍ക്ക്​ ഗുരുതര പരിക്ക്

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 22 പേര്‍ വെന്തു മരിച്ചു. 16 പേര്‍ക്ക്​ ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ഒരു മണിയോടെ ബറേലിയിലെ ദേശീയപാത 24 ലാണ്​ അപകടമുണ്ടായത്​.

ഉത്തര്‍പ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 22 പേര്‍ മരിച്ചു; 16 പേര്‍ക്ക്​ ഗുരുതര പരിക്ക്

ബറേലി: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 22 പേര്‍ വെന്തു മരിച്ചു. 16 പേര്‍ക്ക്​ ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ഒരു മണിയോടെ ബറേലിയിലെ ദേശീയപാത 24 ലാണ്​ അപകടമുണ്ടായത്​.

പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ന്യൂഡല്‍ഹിയില്‍ നിന്ന് യുപിയിലെ ഗോണ്ട ഡിപ്പോയിലേക്ക് പോകുകയായിരുന്ന സംസ്ഥാന സര്‍ക്കാര്‍ ബസ്സാണ് അപകടത്തില്‍ പെട്ടത്.  മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലാണ്. ഇടിയുടെ ആഘാതത്തില്‍ ബസിന്‍റെ ഡീസല്‍ ടാങ്ക് പൊട്ടിയതാണ് തീപിടുത്തത്തിന് കാരണം. 

പുലർച്ചെയായതിനാൽ യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. അപകടം നടന്ന് ഒന്നര മണിക്കൂറിന് ശേഷമാണ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയത്.  ഇതും മരണസംഖ്യ ഉയരുന്നതിന്​ കാരണമായി. ആശുപത്രിയിൽ കഴിയുന്ന  പലരുടെയും നില ഗുരുതമാണ്​. ബസിൽ എത്രപേർ യാത്രചെയ്​തിരുന്നു എന്നത്​ സംബന്ധിച്ച വിവരം ലഭ്യമല്ല. മരിച്ച പലരേയും തിരിച്ചറിയാനായിട്ടില്ല.

Read More