Home> India
Advertisement

അജ്മീര്‍ ദര്‍ഗാ സ്‌ഫോടനക്കേസ്: രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ച് എൻ.​ഐ.എ കോടതി

അജ്മീര്‍ ദര്‍ഗാ ശരീഫിലുണ്ടായ സ്‌ഫോടനക്കേസില്‍ രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം. എൻ.​ഐ.എ കോടതിയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രതികളായ ബാവീഷ്​ പട്ടേൽ, ദേവേന്ദ്ര ഗുപ്ത എന്നിവർക്കാണ്​ ശിക്ഷ. കേസിലെ മറ്റൊരു പ്രതിയായ സുനിൽ ജോഷി വിചാരണക്കിടെ മരിച്ചിരുന്നു.

അജ്മീര്‍ ദര്‍ഗാ സ്‌ഫോടനക്കേസ്: രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ച് എൻ.​ഐ.എ കോടതി

ന്യൂഡല്‍ഹി: അജ്മീര്‍ ദര്‍ഗാ ശരീഫിലുണ്ടായ സ്‌ഫോടനക്കേസില്‍ രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം. എൻ.​ഐ.എ കോടതിയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രതികളായ ബാവീഷ്​ പട്ടേൽ, ദേവേന്ദ്ര ഗുപ്ത എന്നിവർക്കാണ്​ ശിക്ഷ. കേസിലെ മറ്റൊരു പ്രതിയായ സുനിൽ ജോഷി വിചാരണക്കിടെ മരിച്ചിരുന്നു.

ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രചാരക് സുനില്‍ ജോഷി, സംഘപരിവാര്‍ പവര്‍ത്തകരായ ഭവേശ് പട്ടേല്‍, ദേവേന്ദ്ര ഗുപ്ത എന്നിവരെ കുറ്റക്കാരായി ഈ മാസം എട്ടിനു കോടതി കണ്ടെത്തിയിരുന്നു. കേസില്‍ സ്വാമി അസിമാനന്ദ, ലോകേഷ് ശര്‍മ, ചന്ദ്രശേഖര്‍, ഹര്‍ഷദ് സോളങ്കി, മെഹുല്‍കുമാര്‍, മുകേഷ് വാനി, ഭരത് മോഹന്‍ രതേശ്വര്‍ എന്നിവരെ വെറുതെവിടുകയുംചെയ്തിരുന്നു. 

കേസില്‍ പ്രതികളെന്നു കണ്ടെത്തിയ മലയാളിയായ സുരേഷ് നായരുള്‍പ്പെടെ മൂന്നുപേരെ ഒളിവില്‍കഴിയുന്നവരായി നേരത്തെ പ്രോസിക്യൂഷന്‍ പ്രഖ്യാപിച്ചിരുന്നു. ആത്മീയ ഗുരു അജ്മീരിലെ ഖാജാ മുഈനുദ്ദീന്‍ ചിശ്തി അന്ത്യ വിശ്രമംകൊള്ളുന്ന ദര്‍ഗാ ശരീഫിനു സമീപം 2007 ഒക്ടോബര്‍ 11ന് റമദാനിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേരാണ് മരിച്ചത്.

Read More