Home> India
Advertisement

യുപിയില്‍ 2 കാശ്മീര്‍ യുവാക്കള്‍ അറസ്റ്റില്‍; ജെയ്‌ഷെ മുഹമ്മദ് ബന്ധം...

ജമ്മു-കാശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയില്‍ ഭീകരാക്രമണം നടത്തിയ ഭീകര സംഘടനായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 2 യുവാക്കള്‍ ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ്‌ ചെയ്തു.

യുപിയില്‍ 2 കാശ്മീര്‍ യുവാക്കള്‍ അറസ്റ്റില്‍; ജെയ്‌ഷെ മുഹമ്മദ് ബന്ധം...

ലഖ്‌നൗ: ജമ്മു-കാശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയില്‍ ഭീകരാക്രമണം നടത്തിയ ഭീകര സംഘടനായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 2 യുവാക്കള്‍ ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ്‌ ചെയ്തു.

പശ്ചിമ ഉത്തര്‍പ്രദേശിലെ ദേവ്ബന്ദില്‍ നിന്നാണ് ഈ യുവാക്കളെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. ജമ്മു-കാശ്മീരിലെ കുല്‍ഗാം സ്വദേശിയായ ഷാനവാസ് അഹമ്മദ്, പുല്‍വാമ സ്വദേശി അഖിബ് അഹമ്മദ് മാലിക് എന്നിവരാണ് അറസ്റ്റിലായത്. ഭീകരവാദ വിരുദ്ധ സ്‌ക്വാഡാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കൈത്തോക്കുകളും ബുള്ളറ്റുകളും പൊലീസ് കണ്ടെടുത്തു. 

അതേസമയം, പുല്‍വാമ ആക്രമണത്തിനു മുന്‍പ്തന്നെ ഇവര്‍ യുപിയില്‍ എത്തിയിരുന്നോ എന്നകാര്യത്തില്‍ വ്യക്തതയില്ല. പുല്‍വാമ ആക്രമണവുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യവും വ്യക്തമല്ല. പക്ഷെ ഇവര്‍ക്ക് ജയ്ഷെ ബന്ധമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശ് പോലീസ് ഡി.ജി.പി. ഒ.പി സിംഗ് മാധ്യമങ്ങളോട് പറഞ്ഞതുസരിച്ച്, അറസ്റ്റിലായ ഷാനവാസ് ജെയ്‌ഷെയുമായി ബന്ധമുള്ള ആളാണ്. ജെയ്‌ഷെയിലെ സജീവ അംഗമാണ് ഇയാള്‍. കൂടാതെ, ഭീകര സംഘടനയില്‍ ആളെ ചേര്‍ക്കുന്നതിനാണ് ഇയാള്‍ ഉത്തര്‍പ്രദേശില്‍ എത്തിയത്. ഇവരുടെ പക്കല്‍നിന്നും കൈത്തോക്കുകളും ബുള്ളറ്റുകളും കണ്ടെടുത്തിട്ടുണ്ട്. കൂടാതെ ഭീകരവാദവുമായി ബന്ധപ്പെട്ട സംഭാഷണങ്ങളുടെ തെളിവും പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ, ഷാനവാസ് സ്ഫോടനം നടത്താനും വിദഗ്ദ്ധനാണെന്ന് പറയപ്പെടുന്നു. 

ഇരുവരെയും കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ആവശ്യപ്പെടുമെന്നും, ഒ.പി സിംഗ് പറഞ്ഞു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുമെന്നും ഇവരുടെ ലക്ഷ്യം, ആരാണ് ഇവരെ സഹായിക്കുന്നത്, ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ എന്നിവയും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Read More