Home> India
Advertisement

Lightning strike in Malda: പശ്ചിമ ബംഗാളിൽ ഇടിമിന്നലേറ്റ് 12 മരണം; മരണസംഖ്യ ഇനിയും ഉയർന്നേക്കും

12 Dead In Lightning Strikes In Malda: മാൾഡയിലെ വിവിധയിടങ്ങളിൽ കുട്ടികളും ദമ്പതികളും ഉൾപ്പെടെയുള്ളവർക്കാണ് ഇടിമിന്നലിൽ ജീവൻ നഷ്ടമായത്.

Lightning strike in Malda: പശ്ചിമ ബംഗാളിൽ ഇടിമിന്നലേറ്റ് 12 മരണം; മരണസംഖ്യ ഇനിയും ഉയർന്നേക്കും

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഇടിമിന്നലേറ്റ് കുട്ടികളടക്കം 12 പേർ മരിച്ചു. വ്യത്യസ്ത പ്രദേശങ്ങളിൽ ഉണ്ടായ ഇടിമിന്നലിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബംഗാളിലെ മാൾഡയിലാണ് സംഭവം. 

ഇന്നലെ ഉച്ചയോടെ മാൾഡയില്‍ ശക്തമായ കാറ്റും മഴയും ഇടിമിന്നലും അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ദാരുണമായ സംഭവം നടന്നത്. ഇടിമിന്നലേറ്റ് മരിച്ചവരിൽ മൂന്ന് പേർ കുട്ടികളാണ്.മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ALSO READ: ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് മഹാരാഷ്ട്രയിൽ 90 പേർക്ക് ഭക്ഷ്യവിഷബാധ

ചന്ദൻ സഹാനി (40), രാജ് മൃദ (16), മനോജിത് മണ്ഡൽ (21) പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി അസിത് സാഹ (19), പങ്കജ് മൊണ്ടൽ (28), സുയിതാര ബീബി (39) അതുൽ മൊണ്ടൽ, നയൻ മൊണ്ടൽ, ഷെയ്ഖ് സബ്രൂൽ, സുമിത്ര മൊണ്ടൽ, നയൻ റോയ്, പ്രിയങ്ക സിൻഹ റോയ് എന്നിവരാണ് വിവിധയിടങ്ങളിൽ മിന്നലേറ്റ് മരണപ്പെട്ടത്. വിളവെടുപ്പ് സമയമായതിനാൽ വിളവെടുപ്പ് പൂർത്തിയാക്കിയ ശേഷം വിശ്രമിക്കാൻ മരങ്ങൾക്കടിയിൽ ഇരുന്ന ചിലർക്ക് ഇടിമിന്നലേറ്റുവെന്ന് പ്രദേശവാസികൾ പറയുന്നു. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു.

മണിക്ചക്, സഹാപൂര്‍, അദീന, ബാലുപൂര്‍, ഹരിശ്ചന്ദ്രപൂര്‍, ഇംഗ്ലീഷ് ബാസാര്‍ എന്നിവിടങ്ങളിലാണ് ഇടിമിന്നൽ അപകടം വിതച്ചത്. മരിച്ചവരിൽ രണ്ട് പേർ  ദമ്പതികളാണ്. പാടത്ത് ജോലി ചെയ്യുന്നതിനിടെയാണ് ദമ്പതികൾക്ക് മിന്നലേറ്റതെന്നാണ് വിവരം. പരിക്കേറ്റവരെ മാൾഡയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയിൽ തന്നെ മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം നടത്തുമെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More