Home> India
Advertisement

തൃണമൂൽ കോൺഗ്രസ് ലീഡർ സുവേന്ദുവിനൊപ്പം 9 എംഎൽഎമാർ ബിജെപിയിൽ

ബിജെപി പശ്ചിമ മിഡ്നാപൂരിൽ സംഘടിപ്പിച്ച കൂറ്റൻ റാലിയിലാണ് 5 തൃണമുൽ എംഎൽഎമാരും, 1 എംപിയും, 3 സിപിഎം എംഎൽഎമാരും, 1 കോൺഗ്രസ്സ് എംഎൽഎയും ബിജെപിയിൽ ചേർന്നത്.

തൃണമൂൽ കോൺഗ്രസ് ലീഡർ സുവേന്ദുവിനൊപ്പം 9 എംഎൽഎമാർ ബിജെപിയിൽ

കൊൽക്കത്ത:  തൃണമൂൽ കോൺഗ്രസ് നേതാവ് സുവേന്ദു അധികാരിക്കൊപ്പം വിവിധ കക്ഷികളിലെ 9 എംഎൽഎമാരും oru എംപിയും ബിജെപിയിൽ ചേർന്നു.  ബിജെപി പശ്ചിമ മിഡ്നാപൂരിൽ സംഘടിപ്പിച്ച കൂറ്റൻ റാലിയിലാണ് 5 തൃണമുൽ എംഎൽഎമാരും, 1 എംപിയും, 3 സിപിഎം എംഎൽഎമാരും, 1 കോൺഗ്രസ്സ് എംഎൽഎയും ബിജെപിയിൽ ചേർന്നത്. 

റാലിയിൽ വരുന്ന നിയമസഭാ തിരരഞ്ഞെടുപ്പിൽ (West Bengal Assembly Election 2021) 200 ൽ അധികം സീറ്റുകൾ ബിജെപി നേടുമെന്നും ബംഗാളിലെ അധികാരം പിടിച്ചെടുക്കുമെന്നും അമിത ഷാ (Amit Shah) പ്രഖ്യാപിച്ചു.  294 സീറ്റുകളാണ് അടുത്ത വർഷം നടക്കുന്ന സംസ്ഥാന നിയമസഭയിലുള്ളത്.   

Also Read: തൃണമൂല്‍ Vs BJP, രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി Amit Shah കൊ​ല്‍​ക്ക​ത്ത​യി​ല്‍

ഇതൊരു തുടക്കം മാത്രമാണെന്നും തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ (Assembly Election) നിങ്ങളുടെ കൂടെ ആരുമുണ്ടാവില്ലയെന്നും റാലിയിൽ അമിത് ഷാ പറഞ്ഞു.  സുവേന്ദു അധികാരി (Suvendu Adhikari) മമതയുടെ വലംകൈയായിരുന്നു.  നവംബർ 27 നാണ് സുവേന്ദു മന്ത്രി സ്ഥാനം രാജിവെച്ചത്.  

മിഡ്നാപൂരിലെ ആയിരക്കണക്കിന് അനുയായികളും 50 ടിഎംസി നേതാക്കളും സുവേന്ദുവിനെ (Suvendu Adhikari) പിന്തുണച്ച് റാലിക്കെത്തിയിരുന്നു.  അമിത് ഷാ ബംഗാൾ സന്ദർശിക്കുന്നത് ബിജെപി ദേശീയ അധ്യക്ഷൻ ജി പി നദ്ദയുടെ (JP Nadda) വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായതിന്റെ പത്താമത്തെ ദിവസമാണ്.    6 കേന്ദ്ര മന്ത്രിമാർക്കാണ് ബംഗാളിന്റെ പ്രചാരണ ചുമതല നൽകിയിരിക്കുന്നത്. 

 Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Read More