Home> Health & Lifestyle
Advertisement

കണ്ണിന്‍റെ ആരോഗ്യത്തിന് ആവശ്യമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഇവിടെ അറിയാം

കണ്ണിന്‍റെ ആരോഗ്യത്തിന് ആവശ്യമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഇവിടെ അറിയാം

നമ്മള്‍ എത്രത്തോളം ആരോഗ്യവാനായി ഇരിക്കുന്നുവോ അത്രത്തോളം അത് നമ്മുടെ കണ്ണിനെയും ആരോഗ്യവാനായിരിക്കാന്‍ സഹായിക്കും. ഭക്ഷണക്രമത്തിലെ ചില മാറ്റങ്ങളോടെ കണ്ണിന്‍റെ ആരോഗ്യം നിലനിര്‍ത്താം. 

*കണ്ണിന്‍റെ ആരോഗ്യത്തിന് പ്രധാനമായും വേണ്ടത്  വൈറ്റമിന്‍ എ, വൈറ്റമിന്‍ ഡി എന്നിവയാണ്. അതുകൊണ്ടുതന്നെ ഇലക്കറികള്‍, കാരറ്റുപോലെ നല്ല നിറമുള്ള പച്ചക്കറികള്‍, അയല, മത്തി മുതലായ മത്സ്യങ്ങള്‍ എന്നിവ ധാരാളം കഴിക്കണം.

*വിറ്റാമിന്‍ എ കുറവുള്ളവര്‍ക്ക് മങ്ങിയ വെളിച്ചത്തില്‍ കാഴ്ച ശക്തി കുറവായിരിക്കും. അങ്ങനെയുള്ളവര്‍ പാല്‍ ഉല്‍പ്പന്നങ്ങളും മുട്ടയും ധാരാളം കഴിക്കുക കാരണം ഇതില്‍ കണ്ണിന്  ആവശ്യമായ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. അതുപോലെ ഭക്ഷണക്രമത്തില്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളും ഉള്‍പ്പെടുത്താം.

*കണ്ണിന്‍റെ ആരോഗ്യത്തിന്  40 മില്ലി ഗ്രാം വിറ്റാമിന്‍ സിയാണ് ദിവസേന വേണ്ടത്. ഇത് നമ്മള്‍ക്ക് എളുപ്പത്തില്‍ നേടാവുന്ന ഘടകമാണ്. വെറും  ഓരോ ഓറഞ്ച് വീതം എല്ലാ ദിവസവും കഴിച്ചാല്‍ തന്നെ 80 മില്ലി ഗ്രാം വിറ്റാമിന്‍ സി നമ്മള്‍ക്ക് ലഭിക്കും.

*പാലുല്‍പ്പങ്ങള്‍, മുട്ട മത്സ്യം, ഇലക്കറികള്‍, കാരറ്റ്, കാബേജ് തുടങ്ങിയ പച്ചക്കറികളും നെല്ലിക്ക, ഓറഞ്ച്, തക്കാളി, പേരക്ക തുടങ്ങി നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന പഴവര്‍ഗങ്ങള്‍ നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കണ്ണിന്‍റെ ആരോഗ്യം നമ്മുക്ക് നിലനിര്‍ത്താം.

ഇതിനു പുറമേ കണ്ണുകളുടെ പരിപാലനത്തില്‍ പ്രാഥമികമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനമാണ് കണ്ണുകളില്‍ അസ്വസ്ഥത തോന്നുമ്പോള്‍ സ്വയം ചികിത്സ ചെയുന്നത് ഒഴിവാക്കുക എന്നത്. തലവേദന, കാഴ്ച ശക്തി കുറയുക, ദൂരെയുള്ള വസ്തുക്കളില്‍ ഫോക്കസ് ചെയ്യാന്‍ പ്രയാസം തോന്നുക തുടങ്ങിയ പ്രശ്നങ്ങള്‍ അനുഭവപ്പെടുമ്പോള്‍ ഉടനെ ഡോക്ടറെ കാണുക. മറ്റു ബുദ്ധിമുട്ടുകള്‍ ഇല്ലെങ്കില്‍ കൂടി വര്‍ഷത്തില്‍ ഒരിക്കല്‍ കണ്ണ് പരിശോധിക്കുന്നത് നേത്രരോഗങ്ങള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തുവാനും ചികിത്സിക്കാനും ഏറെ സഹായകമാകും.

Read More