Home> Health & Lifestyle
Advertisement

പഞ്ഞിക്കെട്ടാല്‍ തീര്‍ത്ത പനീര്‍

ഹൃദയസംബന്ധമായ അസുഖം ഉള്ളവരും അമിതവണ്ണം ഉള്ളവരും പ്രമേഹവും ഹൈപർ ടെൻഷൻ ഉള്ളവരും ശ്രദ്ധിച്ചേ പനീര്‍ കഴിക്കാവൂ

പഞ്ഞിക്കെട്ടാല്‍ തീര്‍ത്ത പനീര്‍

ഭാരതീയരുടെ ഭക്ഷണ ശീലത്തില്‍ പാലിനുള്ള പങ്ക് വളരെ വലുതാണ്‌. അതുപോലെ തന്നെയാണ് പാലുല്‍പ്പന്നങ്ങളും. സമ്പൂർണ പ്രോട്ടിനുകളാൽ സമ്പന്നമായ ഒരു പാലുല്‍പ്പന്നമാണ് പനീർ.

പോഷകങ്ങളുടെ കലവറയായ പനീര്‍ ഇന്ത്യയില്‍ 'കോട്ടേജ് ചീസ്' എന്ന പേരിലാണ് അറിയപ്പെടുന്നത്. ആകര്‍ഷണീയമായ തൂവെള്ള നിറം പോലെ തന്നെ അതിന്‍റെ ഗുണങ്ങളും ഏറെ ആകര്‍ഷണീയമാണ്.

സോഫ്റ്റ്‌ പനീര്‍, ഹാര്‍ഡ് പനീര്‍ എന്നിങ്ങനെ രണ്ട് തരത്തില്‍ ലഭ്യമായ പനീറില്‍ കാൽസ്യം, ഫോസ്ഫറസ് വിറ്റമിൻസ്, മിനറൽസ് എന്നിങ്ങനെ ശരീരത്തിന്‍റെ വളർച്ചയ്ക്ക് സഹായിക്കുന്ന ധാരാളം ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. 

സസ്യാഹാരികളെ...

സസ്യാഹാരികൾക്ക് ലഭിക്കേണ്ട പ്രോട്ടീന്‍റെ വലിയ ഒരു പങ്ക് പനീറീൽ നിന്നും ലഭിക്കുമെന്ന് മാത്രമല്ല ഇത് പാചകം ചെയ്യാനും വളരെ എളുപ്പമാണ്.

എല്ലിനും പല്ലിനും ഉത്തമം

എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്ക് പനീറിലെ കാൽസ്യം, ഫോസ്ഫറസ് എന്നിവ സഹായിക്കുന്നു. പനീറിൽ ലാക്ടോസിന്‍റെ അളവ് കുറവായതിനാൽ കുട്ടികളുടെ പല്ലുകൾക്ക് കേടുണ്ടാക്കുന്നില്ല. 

ഊര്‍ജദായനി

നഷ്ടപ്പെട്ട ഊർജം വളരെ പെട്ടെന്ന് വീണ്ടെടുക്കാൻ പനീർ സഹായിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി തലമുടി തഴച്ചു വളരാന്‍ സഹായിക്കുന്നു.

വണ്ണം വെയ്ക്കാന്‍ ഏറ്റവും നല്ല ഭക്ഷ്യവസ്തുവാണ് പനീര്‍ എന്നാല്‍, അമിത വണ്ണമുള്ളവര്‍ പനീര്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
 
ഉത്തമം ഇത്...

പനീര്‍ ഉപയോഗിക്കുന്നത് പുറം വേദന, കഴുത്ത് വേദന, ആര്‍ത്രൈറ്റിസ്, എല്ല് സംബന്ധമായ രോഗങ്ങള്‍, രക്തസമ്മര്‍ദം, ജനിതക പ്രശ്നങ്ങള്‍, ചര്‍മ്മത്തിലെ പ്രശ്നങ്ങള്‍ എന്നിവയില്‍ നിന്നും സംരക്ഷിക്കുന്നു. 

നിങ്ങള്‍ കഴിക്കല്ലേ!

കൊഴുപ്പിന്റെ അംശം പനീറില്‍ കൂടുതലാണ്. അതുകൊണ്ടുതന്നെ ഹൃദയസംബന്ധമായ അസുഖം ഉള്ളവരും അമിതവണ്ണം ഉള്ളവരും പ്രമേഹവും ഹൈപർ ടെൻഷൻ ഉള്ളവരും ശ്രദ്ധിച്ചേ പനീര്‍ കഴിക്കാവൂ.
 
പനീര്‍ എങ്ങനെ തയാറാക്കാം?

വീട്ടിൽത്തന്നെ പനീർ തയ്യാറാക്കിയാൽ കൊഴുപ്പിന്‍റെ അളവു കുറയ്ക്കാം. ഇതിനായി രണ്ടു ലിറ്റർ പാൽ തിളപ്പിക്കുക. തിളച്ച പാലിലേക്ക് രണ്ടു ടേബിൾ സ്പൂൺ വിനാഗിരിയോ നാരങ്ങാ നീരോ ചേർക്കാം. പാൽ ഏകദേശം തൈര് പോലെയാകുമ്പോള്‍ വെള്ളം വാർന്നു പോകാൻ ഒരു മസ്ലിൻ തുണിയിൽ പൊതിഞ്ഞു തൂക്കിയിടുക. അതിനുശേഷം കട്ടിയുള്ള ഒരു പാത്രത്തിന്‍റെ അടിയിൽ 20 മിനിറ്റ് അമർത്തി വയ്ക്കുക. 200 ഗ്രാമോളം പനീർ ഇതിൽ നിന്നും ലഭിക്കും.

Read More