Home> Health & Lifestyle
Advertisement

World Tuberculosis Day 2021: ക്ഷയ രോഗത്തെ കുറിച്ച് നിങ്ങൾക്ക് അറിയേണ്ടതെല്ലാം

മൈകോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയ മൂലമാണ് ക്ഷയ രോഗം ഉണ്ടാകുന്നത്. രോഗം ബാധിച്ച വ്യക്തി തുമ്മുമ്പോഴും ചുമ്മയ്ക്കുമ്പോഴുമാണ് സാധാരണയായി ഈ രോഗം പകരുന്നത്.

World Tuberculosis Day 2021: ക്ഷയ രോഗത്തെ കുറിച്ച് നിങ്ങൾക്ക് അറിയേണ്ടതെല്ലാം

ഇന്ന് മാർച്ച് 24 ലോക ക്ഷയരോഗ ദിനമാണ്. ക്ഷയം (Tuberculosis) അല്ലെങ്കിൽ ടിബി നമ്മുടെ ശ്വാസകോശത്തെ ബാധിക്കുന്ന രോഗമാണ്. രോഗം ബാധിച്ച വ്യക്തി തുമ്മുമ്പോഴും ചുമ്മയ്ക്കുമ്പോഴുമാണ് സാധാരണയായി ഈ രോഗം പകരുന്നത്. അതിനാൽ തന്നെ രോഗം ബാധിച്ച ഉടൻ തന്നെ കണ്ടെത്തേണ്ടതും ചികിത്സിക്കേണ്ടതും അത്യാവശ്യമാണ്. 

മൈകോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയ മൂലമാണ് ക്ഷയ രോഗം ഉണ്ടാകുന്നത്. ക്ഷയം ശ്വാസകോശത്തെ (Lungs) കൂടാതെ തലച്ചോർ, കിഡ്‌നി, ലിംഫ് ഗ്രന്ഥികൾ, എല്ലുകൾ എന്നീ ഭാഗങ്ങളെയും ബാധിക്കും. 2020 ലെ ടിബി റിപ്പോർട്ട് പ്രകാരം 2019 ൽ മാത്രം ഇന്ത്യയിൽ ക്ഷയ രോഗം മൂലം മരണപ്പെട്ടത് 79,144 പേരാണ്. 2020 ലെ ഗ്ലോബൽ ട്യൂബർകുലോസിസ് റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഒരു ലക്ഷത്തിൽ 193 പേർക്ക് വീതം ക്ഷയ രോഗം ബാധിച്ചിട്ടുണ്ട്.

ALSO READ: Eye Health: കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെ?

ഇന്ത്യയിൽ (India) ആകെ 26,40,000 പേരാണ് ക്ഷയ രോഗികളായി ഉള്ളത്. 2021 ലോക ക്ഷയരോഗ ദിനത്തിന്റെ തീം സമയം പൊയ്‌ക്കൊണ്ടിരിക്കുകയാണെന്നാണ്. അതായത് ആഗോളതലത്തിൽ ക്ഷയരോഗത്തിനെതിരെ പ്രവർത്തിക്കേണ്ട സമയം കടന്ന് പോയ് കൊണ്ടിരിക്കുകയാണെന്നാണ് ഈ സന്ദേശം സൂചിപ്പിക്കുന്നത്. 

ALSO READ: Dizziness: തലകറക്കം ഉണ്ടാകാറുണ്ടോ? ഭേദമാക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ചില പൊടികൈകൾ

ക്ഷയ രോഗത്തിന്റെ സാധാരണയായി കണ്ട് വരുന്ന ലക്ഷണങ്ങൾ ക്ഷീണം, വിശപ്പില്ലായ്‌മ, കഠിനവും സ്ഥിരവുമായ ചുമ്മ, പനി (Fever), രാത്രി വളരെയധികം വിയർക്കുക, കഫത്തോട് കൂടിയ ചുമ്മ എന്നിവയാണ്. ചിലപ്പോൾ ചുമ്മയ്ക്കുമ്പോൾ രക്തവും കാണപ്പെടാറുണ്ട്. ആദ്യ ഘട്ടങ്ങളിൽ നാമമാത്രമായി മാത്രം കാണിക്കുന്ന ലക്ഷണങ്ങൾ ക്രമേണ കൂടാൻ തുടങ്ങും.

ALSO READ:Sneezing: തുമ്മൽ പ്രശ്‌നമായി മാറാറുണ്ടോ? തുമ്മൽ നിർത്താൻ സഹായിക്കുന്ന ചില പൊടികൈകൾ

അത് കൊണ്ട് തന്നെ ചികിത്സ (Treatment) വൈകിപ്പിക്കുമ്പോൾ രോഗവ്യാപനത്തിനുള്ള സാധ്യത വർധിക്കും. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. കഫത്തിന്റെ പരിശോധന നടത്തിയാണ് ക്ഷയ രോഗം സ്ഥിരീകരിക്കുന്നത്. ലക്ഷണങ്ങൾ കാണിയ്ക്കുന്നുണ്ടെങ്കിൽ മോളിക്യൂലർ ടെസ്റ്റ് നടത്തിയും രോഗം കണ്ടെത്താൻ സാധിക്കും.

ഏറ്റവും കുറഞ്ഞത് 6 മാസമെങ്കിലും മരുന്ന് കഴിച്ചാൽ പൂർണമായി ഭേദമാക്കാൻ സാധിക്കുന്ന രോഗമാണ് ക്ഷയം. നിങ്ങൾ ആരോഗ്യ വിദഗ്ദ്ധന്റെ നിർദേശങ്ങ പാലിക്കാതിരുന്നാൽ അല്ലെങ്കിൽ മരുന്നിന്റെ (Medicine) ഡോസ് മുഴുവൻ കഴിച്ചില്ലെങ്കിൽ ബാക്ടീരിയ കൂടുതൽ ശക്തനാകാനും രോഗം വീണ്ടും വരാനുമുള്ള സാധ്യത വളരെ കൂടുതലാണ്. ക്ഷയ രോഗം ബാധിച്ച വ്യക്തികൾ വളരെ ആരോഗ്യ പൂർണ്ണമായ ഭക്ഷണം കഴിക്കേണ്ടതും അത്യാവശ്യമാണ്.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More